‘പിരിയാ’ എന്ന വിളി ഇനിയില്ല; എസ്.പി.ബി യ്ക്ക് ആദരവുമായി പ്രിയദർശൻ

Advertisement

ഇന്ത്യൻ സിനിമയിലെ പകരം വെക്കാൻ സാധിക്കാത്ത പ്രതിഭയാണ് എസ്.പി ബാലസുബ്രഹ്മണ്യം. ഗായകനായും, അഭിനേതാവും അദ്ദേഹം സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങൽ സിനിമ ലോകത്തിന് ഒരു ഞെട്ടലാണ് നൽകിയിരിക്കുന്നത്. 16 ഭാഷകളിലായി 40,000 ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിട്ടുള്ളത്. എസ്.പി.ബി യ്ക്ക് ആദരവ് സൂചകമായി ഒരുപാട് സിനിമ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും, ഗാനങ്ങളും, അഭിമുഖങ്ങളും പങ്കുവെക്കുകയുണ്ടായി. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ എസ്.പി ബാലസുബ്രഹ്മണ്യത്തെ കുറിച്ചു പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ആര്യൻ എന്ന സിനിമയുടെ റെക്കോർഡിങ് സമയത്താണ് താൻ എസ്.പി ബിയെ ആദ്യമായി കാണുന്നതെന്ന് പ്രിയദർശൻ വ്യക്തമാക്കി. ഒരിക്കൽ അദ്ദേഹത്തിന്റെ കാലിൽ വീണ വൃദ്ധനോട് നിങ്ങളേക്കാൾ പ്രായം എത്രയോ കുറഞ്ഞയാളാണ് താനെന്നും ഒരിക്കലും ഇങ്ങനെ ചെയ്യരുത്, അച്ഛൻ, അമ്മ, ഗുരു എന്നിവരുടെ മുന്നിൽ മാത്രമേ നമസ്കരിക്കാവൂ എന്ന് പറഞ്ഞ് ആ മനുഷ്യന് കാശുകൊടുത്തത് ഇന്നും ഓർക്കുന്നു എന്ന് പ്രിയദർശൻ പറയുകയുണ്ടായി. ജീവിതത്തിൽ എന്നും ഓർക്കേണ്ട ഒരു വലിയ പാഠമായിരുന്നു എന്നും പിന്നീട് ഒരു സ്റ്റുഡിയോയും അവിടെ പണിതുവെന്ന് പ്രിയൻ സൂചിപ്പിക്കുകയുണ്ടായി. കിലുക്കം എന്ന സിനിമയിലെ ഊട്ടിപ്പട്ടണം പോട്ടിക്കെട്ടണം എന്ന പാട്ട് പാടാൻ വിളിച്ചപ്പോൾ ആദ്യം എസ്.പി.ബി മടിച്ചുവെന്നും തന്റെ മലയാള ഉച്ചാരണത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു എന്ന് പ്രിയദർശൻ വ്യക്തമാക്കി. പാട്ട് തമിഴ് തന്നെയാണ് എന്ന് അദ്ദേഹം അറിഞ്ഞപ്പോൾ വരുകയും എം.ജി ശ്രീകുമാറിന്റെയൊപ്പം മനോഹരമായി ആലപിക്കുകയും ചെയ്തു എന്ന് പ്രിയൻ കൂട്ടിച്ചേർത്തു. കിലുക്കം എന്ന സിനിമ കണ്ടതിന് ശേഷം സിനിമയും അതിലെ തിലകന്റെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടു എന്ന് അന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു എന്ന് പ്രിയൻ തുറന്ന് പറയുകയുണ്ടായി. തന്നെ അദ്ദേഹം പിരിയാ എന്നായിരുന്നു വിളിക്കുകയെന്നും പ്രിയൻ എന്നു പറയാൻ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു എന്ന് വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close