ബോക്സ് ഓഫീസിൽ പ്രിയ വാര്യരോട് ഏറ്റു മുട്ടാൻ രജീഷ വിജയൻ

Advertisement

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ ആണ് സൂപ്പർ ഹിറ്റ് ഡയറക്ടർ  ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവും, നവാഗതനായ അഹമ്മദ് കബീർ തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച ജൂൺ എന്ന ചിത്രവും. ഹിറ്റ് ഗാനങ്ങളിലൂടെയും പ്രിയ വാര്യർ എന്ന നായിക സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ തരംഗത്തിലൂടെയും ഏറെ ശ്രദ്ധ നേടിയെടുത്ത ചിത്രമാണ് ഒരു അഡാർ ലവ്. അതുപോലെ പ്രശസ്ത നടി രെജിഷാ വിജയൻ നടത്തിയ കിടിലൻ മേക് ഓവറിലൂടെ ആണ് ജൂൺ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഇതിലെ ഒരു ഗാനവും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഈ രണ്ടു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യാൻ ഉള്ള പ്ലാനിൽ ആണ് അണിയറ പ്രവർത്തകർ. 

നായികാ പ്രാധാന്യം ഉള്ള രണ്ടു ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് മലയാള സിനിമാ പ്രേക്ഷകർ. പ്രിയ പ്രകാശ് വാര്യരും രെജിഷാ വിജയനും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടത്തിൽ ആര് ജയിക്കും എന്നറിയാൻ ഈ വരുന്ന ഫെബ്രുവരി പതിനാലു വരെ നമ്മുക്ക് കാത്തിരിക്കേണ്ടി വരും. അന്നേ ദിവസം ഈ രണ്ടു ചിത്രങ്ങളും തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രശസ്ത നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴി ആണ് ഒരു അഡാർ ലവ് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എങ്കിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ജൂൺ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close