വരുന്നത് മലയാളത്തെ ഞെട്ടിക്കാൻ പോന്ന ഐറ്റം; പുത്തൻ സാങ്കേതികവിദ്യയുമായി പൃഥ്വിരാജിന്റെ 9 ഒരുങ്ങുന്നു..

Advertisement

പ്രഖ്യാപനം മുതൽ ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം നയനിൽ നിന്നുമാണ് പുതിയ വിവരങ്ങൾ എത്തുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. മലയാളത്തിൽ ഇന്നേവരെ കാണാത്ത അത്യാധുനിക ഛായാഗ്രഹണ സംവിധാനങ്ങൾ ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാനാകും. ഒരു പുതിയ ദൃശ്യാനുഭവം തന്നെ തീർക്കുവാനാണ് അണിയറപ്രവർത്തകർ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ ജമിനി 5 കെ ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന ചിത്രമായിരിക്കും പൃഥ്വിരാജിന്റെ നായകൻ. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ക്യാമറ ഇന്ത്യയിലേക്ക് എത്തിച്ചേരുകയായിരുന്നു. പ്രകാശ സാന്നിധ്യം കുറവാണെങ്കിൽ കൂടി മികച്ച ഔട്ട്പുട്ട് വരുന്ന സംവിധാനമാണ് ക്യാമറയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ മികച്ച ഒരു അനുഭവം പ്രേക്ഷകർക്ക് ലഭിക്കുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ആഗോളതലത്തിൽ ശ്രദ്ധേയരായ നിർമ്മാതാക്കൾ സോണി പിക്ചേഴ്സ് മലയാളത്തിൽ ആദ്യമായി ചെയ്യുന്ന ചിത്രമാണ് നയൻ. ഓഗസ്റ്റ് ഫിലിംസിൽ നിന്നും പൃഥ്വിരാജ് പുറത്തുവന്ന് സ്വന്തമായി നിർമ്മിക്കുന്ന ചിത്രം എന്ന നിലയിൽ കൂടി ചിത്രം പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുത്തൻ അനുഭവം തീർക്കുന്ന സിനിമകൾ ഒരുക്കുന്ന പൃഥിരാജ് ഇത്തവണ മലയാളത്തിൽ അധികം പരീക്ഷിക്കാത്ത ഒരു വിഭാഗവുമായാണ് എത്തുന്നത്. 20 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം സയൻസ് ഫിക്ഷനാണ്. 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കാൽവെപ്പ് നടത്തിയ സംവിധായകൻ കമലിന്റെ മകൻ, ജീനസ് മുഹമ്മദാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകൾ പ്രേക്ഷകപ്രതീക്ഷ വളരെയധികം വർദ്ധിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് പാലായിൽ പൂർത്തിയാക്കി സംഘം ഹിമാലയത്തിലേക്ക് തിരിക്കുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close