കുടുക്കാനുള്ള ചോദ്യം, പക്ഷെ കിടിലൻ ഉത്തരം; പൃഥ്വിരാജിന്റെ മാസ്സ് മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ..!

Advertisement

അന്യ ഭാഷാ ചിത്രങ്ങൾ എക്കാലത്തും കേരളത്തിൽ ഒരുപാട് തീയേറ്ററുകളിൽ റിലീസ് ചെയ്യാറുണ്ട്. ഒരുപക്ഷെ മലയാള സിനിമകളേക്കാൾ കൂടുതൽ തീയേറ്ററുകൾ ആണ് അന്യ ഭാഷ ചിത്രങ്ങൾക്ക് ഇവിടെ ലഭിക്കാറ്‌. വൈഡ് റിലീസ് കൂടി വന്നതോടെ അതിന്റെ എണ്ണം കൂടി. പണ്ട് മുതലേ ഇതിനെതിരെ പ്രതികരിക്കുന്ന യുവ താരം ആണ് പൃഥ്വിരാജ് സുകുമാരൻ. മലയാള ചിത്രങ്ങൾക്ക് തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും, അന്യ ഭാഷ ചിത്രങ്ങളുടെ വൈഡ് റിലീസ് ഇവിടെ നിയന്ത്രിക്കണം എന്നും അദ്ദേഹം പലകുറി ആവശ്യപെട്ടിട്ടുമുണ്ട്. എന്നാൽ ഈ അടുത്തിടെ റിലീസ് ആയ തമിഴ് ചിത്രമായ പേട്ട കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. മാജിക് ഫ്രെയിംസുമായി ചേർന്നാണ് പൃഥ്വിരാജ് ഈ ചിത്രം വിതരണം ചെയ്തത്.

പൃഥ്വിരാജ് പണ്ട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വിഴുങ്ങി കൊണ്ടാണോ ഇപ്പോൾ ഒരു അന്യ ഭാഷ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് എന്ന് അടുത്തിടെ ഒരു ഇന്റർവ്യൂവിൽ അവതാരകൻ ചോദിക്കുകയുണ്ടായി. അദ്ദേഹത്തെ കുടുക്കാനുള്ള ഒരു ചോദ്യം ആയിരുന്നു എങ്കിലും അതിനു പൃഥ്വിരാജ് കൊടുത്ത മാസ്സ് മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പൃഥ്‌വിരാജിന്റെ വാക്കുകൾ ഇങ്ങനെ, ” അത് ഞാൻ ഒന്നൂടെ അടിവരയിട്ട് പറയുകയാണ്.. മലയാള സിനിമകൾ റിലീസിന് ഒരുങ്ങി നിൽക്കുമ്പോൾ അന്യഭാഷാ ചിത്രങ്ങൾ വന്നു മുന്നൂറും നാനൂറും  തീയേറ്ററിൽ റിലീസ്  ചെയ്യുമ്പോൾ മലയാള സിനിമക്ക് തീയേറ്റർ കിട്ടാതിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അതിനിപ്പോൾ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഒരു റെഗുലേഷൻ കൊണ്ട് വന്നിട്ടുണ്ട്..ആ റെഗുലേഷൻ അനുസരിച് റിലീസ് ആയ ആദ്യത്തെ അന്യഭാഷാ ചിത്രമാണ് പേട്ട. ഇവിടെ വൈഡ് റിലീസ് ചെയ്യപ്പെടാത്ത ആദ്യത്തെ അന്യ ഭാഷ ചിത്രമാണ് ഇത് .  ഞങ്ങൾ 135 തിയേറ്ററിൽ ആണ് ആ ചിത്രം റിലീസ് ചെയ്തിട്ടുള്ളു. ആ സിനിമയുടെ വലുപ്പം വെച്ചു ഇതിനു മുമ്പുള്ള ഒരു രീതിയിൽ ആണെങ്കിൽ ഈസിയായി എനിക്കൊരു 300 തിയേറ്റർ  ആ സിനിമക്ക് കിട്ടും..പക്ഷെ അത് വേണ്ട..മലയാള സിനിമക്ക് തിയേറ്റർ നിഷേധിച്ചു കൊണ്ട് അന്യഭാഷാ സിനിമകൾ കേരളത്തിൽ റിലീസ് ചെയ്യുന്നത് തെറ്റാണെന്നു ഞാൻ ഇപ്പോഴും പറയും”

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close