മാസ്സ് ചിത്രങ്ങളുടെ തമ്പുരാന്റെ തിരിച്ച് വരവോ?; കടുവ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

Advertisement

മാസ്റ്റർ ഡയറക്ടർ ഷാജി കൈലാസ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരിച്ചു വരുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസിന്റെ ജനപ്രിയ മാസ്സ് ചിത്രങ്ങളുടെ ശൈലിയിൽ തന്നെയൊരുക്കിയ ഈ ചിത്രത്തിൽ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനാണ് നായകനായി എത്തിയിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ മെഗാ ആക്ഷൻ ചിത്രമായി ഒരുക്കിയിരിക്കുന്ന കടുവ പാൻ ഇന്ത്യൻ റിലീസായാണ് ഇന്ന് മുതൽ പ്രദർശനം ആരംഭിച്ചത്. കേരളത്തിലെ സ്‌ക്രീനുകളിൽ രാവിലെ 9 മണി കഴിഞ്ഞപ്പോൾ മുതൽ പ്രദർശനമാരംഭിച്ച ഈ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്. മാസ്സ് ചിത്രങ്ങളുടെ തമ്പുരാനായ ഷാജി കൈലാസിന്റെ തിരിച്ചു വരവായി കടുവ മാറുമെന്നുള്ള സൂചനയാണ് ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ലഭിക്കുന്നത്. പൃഥ്വിരാജ് ആരാധകരെ കോരിത്തരിപ്പിക്കുന്ന മാസ്സ് രംഗങ്ങളാൽ സമ്പന്നമാണ് ചിത്രത്തിന്റെ ആദ്യ പകുതി.

Advertisement

ഷാജി കൈലാസ് ചിത്രങ്ങളിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പഞ്ച് ഡയലോഗുകളും ആക്ഷനും തീപ്പൊരി പാറുന്ന കഥാസന്ദർഭങ്ങളും ആദ്യ പകുതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആരാധകർക്ക് ആവേശമാകുന്നുണ്ട്. ജിനു എബ്രഹാം ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവക്കുന്നേൽ കുര്യച്ചൻ, വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന ജോസഫ് ചാണ്ടി എന്ന വില്ലൻ കഥാപാത്രം എന്നിവരുടെ സ്‌ക്രീനിലേക്കുള്ള വരവ് തന്നെ ഗംഭീരമായാണ് അദ്ദേഹമൊരുക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച കടുവയിലെ നായികാ വേഷം ചെയ്തിരിക്കുന്നത് സംയുക്ത മേനോൻ ആണ്. ജേക്സ് ബിജോയ് നിർവഹിച്ചിരിക്കുന്ന പശ്‌ചാത്തല സംഗീതമാണ് തീയേറ്ററിൽ ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു ഘടകമെന്നത് എടുത്തു പറയണം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close