ആ സിനിമ ചെയ്യാൻ അഞ്ച് സിനിമയെങ്കിലും പൃഥ്വിരാജിന് ഉപേക്ഷിക്കേണ്ടിവരും

Advertisement

സിനിമ പ്രേമികൾക്ക് ഏറ്റവും പ്രിയങ്കരനായ യുവനടനാണ് പൃഥ്വിരാജ്. നായകനായും, ഗായകനായും, നിർമ്മാതാവായും വിസ്മയിപ്പിച്ച താരം കഴിഞ്ഞ വർഷം ആദ്യ സംവിധാന സംരഭത്തിലൂടെ സംവിധായകനായും കഴിവ്‌ തെളിയിച്ചു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരുന്നത്. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. എമ്പുരാൻ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. എമ്പുരാന്റെ വിശേഷങ്ങളുമായി നിർമ്മാതായ ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരിക്കുകയാണ്.

എമ്പുരാൻ കഥ പൂർത്തിയായിയെന്നും അടുത്ത വർഷം ആദ്യം ഷൂട്ടിംഗ് തുടങ്ങാനാണ് പ്ലാൻ എന്നും ആന്റണി പെരുമ്പാവൂർ ഒരു അഭിമുഖത്തിൽ പുറത്തു വിട്ടിരിക്കുകയാണ്. സിനിമയിൽ അസാധാരണമായി എന്തെങ്കിലും ചെയ്താലേ ആളുകൾ ഏറ്റടുക്കുകയുള്ളൂ ആയതിനാൽ ഹോംവർക്ക് നടന്നുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ലൂസിഫർ എന്ന ചിത്രത്തിൽ കാണിക്കാത്ത പഴയ കാര്യങ്ങളും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും കോർത്തിണക്കിയാണ് എമ്പുരാൻ ഒരുക്കുന്നത്. രാവും പകലും മനസ്സിൽ എമ്പുരാൻ എന്ന ചിത്രവുമായാണ് പൃഥ്വിരാജ് നടക്കുന്നത്. എമ്പുരാൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചെയ്യുവാൻ വേണ്ടി പൃഥ്വിരാജ് അഞ്ച് സിനിമയെങ്കിലും ഉപേക്ഷിക്കേണ്ടി വരുമെന്ന് ആന്റണി സൂചിപ്പിക്കുകയുണ്ടായി. ഇത്രെയും ആത്മാർഥതയുള്ള ഒരു സംവിധായകനെ കിട്ടുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും ഇന്ത്യൻ സിനിമയിലെ ഹിറ്റ് മേക്കറുടെ പട്ടികയിൽ വൈകാതെ തന്നെ പൃഥ്വിരാജ് സ്ഥാനം പിടിക്കുമെന്ന് ആന്റണി പെരുമ്പാവൂർ ചൂണ്ടിക്കാട്ടി. ലൂസിഫർ എന്ന ചിത്രം കണ്ടതിന് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാനും സൂപ്പർസ്റ്റാർ രജിനികാന്തും പൃഥ്വിരാജിനെ വിളിച്ചിരുന്നു എന്ന് ആന്റണി വെളിപ്പെടുത്തി. അവർ രാജുവിനെ കൊണ്ടു പോകുന്നതിന് മുൻപ് മുഴുവനായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് താനെന്ന് കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close