സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിച്ചത് ആ നടനില്‍ നിന്ന്; പൃഥ്വിരാജ് സുകുമാരൻ..!

Advertisement

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പാഠം താൻ പഠിച്ചത് തെന്നിന്ത്യന്‍ നടന്‍ അജിത് കുമാറില്‍ നിന്നാണെന്ന് വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ. പ്രൊഫഷണല്‍ ലൈഫിലെ ഏറ്റവും വലിയ പാഠം താൻ പഠിച്ചത് അജിത് എന്ന സൂപ്പര്‍ സ്റ്റാറില്‍ നിന്നാണ് എന്നും അത് ഏത് സംഭവത്തിലൂടെ ആണെന്നും പൃഥ്വിരാജ് തുറന്നു പറയുന്നു. ആ സംഭവം പൃഥ്വിരാജ് സുകുമാരൻ വിവരിക്കുന്നത് ഇങ്ങനെ, വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം. എന്റെ അടുത്ത സുഹൃത്തുക്കളായ സൂര്യയും ജ്യോതികയും വിവാഹശേഷം ഒരു പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. അവരുടെ ഗൃഹ പ്രവേശ ചടങ്ങിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. കാര്‍ത്തി, മാധവന്‍, അജിത് തുടങ്ങി നിരവധി പേര്‍ ആ ചടങ്ങിനെത്തിയിരുന്നു. അന്നാണ് ഞാന്‍ അജിതുമായി ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചത്. മോഹൻലാൽ നായകനായ മലയാളത്തിലെ ക്ലാസിക് ചിത്രം കിരീടത്തിന്റെ റീമേക്കിൽ അജിത് അഭിനയിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അതെന്നും പൃഥ്വിരാജ് ഓർത്തെടുക്കുന്നു.

അന്ന് രണ്ട് മണിക്കൂറോളം അജിത്തുമായി സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ സിനിമാ കരിയറിലെ വിജയവും പരാജയവും ഒരിക്കലും ബാധിക്കാത്തയാളാണ് അജിത് എന്ന് തനിക്കു മനസ്സിലായി എന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമ വിജയിച്ചാല്‍ മതിമറന്ന് സന്തോഷിക്കുന്ന, പരാജയപ്പെട്ടാല്‍ വിഷമിക്കുന്ന ഒരാളല്ല അദ്ദേഹം എന്നും തന്റെ സിനിമാ ജീവിതത്തിൽ ഇപ്പോൾ താൻ പിന്തുടരുന്നത് ആ പാഠം ആണെന്നും പൃഥ്വിരാജ് പറയുന്നു. വിജയിക്കുമ്പോള്‍ മതി മറക്കാനും പരാജയപ്പെടുമ്പോള്‍ സങ്കടത്തിലേക്ക് വീഴാനും പ്രേരിപ്പിക്കുന്ന ഒരു മേഖല കൂടിയാണ് സിനിമ എന്നത് കൊണ്ട് തന്നെ, പരാജയത്തെയും വിജയത്തെയും മാറ്റിനിര്‍ത്തേണ്ടത് ഒരുപോലെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞത് അജിത്തിൽ നിന്നാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close