കഥയൊക്കെ സെറ്റാണ്, ലോകേഷ് സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നത്

Advertisement

തമിഴ് സിനിമ സംവിധായകന്‍ ലോകേഷ് കനഗരാജിന്‍റെ അടുത്ത് വരാനിരിക്കുന്ന സിനിമകളെ കുറിച്ച് സുചന നല്‍കി നടന്‍ പൃഥ്വിരാജ്. ഇനി വരാനിരിക്കുന്ന മൂന്ന് നാല് സിനിമകളുടെ കഥകള്‍ അദ്ദേഹം ഇപ്പോഴെ റെഡിയാക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹവുമായുള്ള സംസാരത്തില്‍ സിനിമയുടെ കഥയും വിഷയവുമൊക്കെ പങ്കുവെക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ലോകേഷിനോട് പറഞ്ഞു ഇനി ഒരു പത്ത് പന്ത്രണ്ട് വര്‍ഷത്തേക്ക് കഥകള്‍ എഴുതേണ്ട. കാരണം ഇപ്പോള്‍ തന്നെ അദ്ദേഹം അത്രയും വര്‍ഷത്തേക്കുള്ള കഥയും തിരക്കഥയും അദ്ദേഹം സെറ്റാക്കി വെച്ചിരിക്കുകയാണ്’.

Advertisement

കൈതിയുടെ രണ്ടാം ഭാഗത്തിന്‍റെ കഥ തന്നോട് അദ്ദേഹം വിശദമായി പറഞ്ഞിട്ടുണ്ട്, കൂടാതെ നയന്‍താരയെ വെച്ച് ഒരു ഹൊറര്‍ സിനിമയും ലോകേഷ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പൃഥ്വിരാജ് ദ് ക്യൂവിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ദളപതി 67, കൈതി 2, റോളക്സ് എന്നീ ചിത്രങ്ങളാണ് ലോകേഷിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

കഥയൊക്കെ സെറ്റാണ് ഇനി ഏത് ചെയ്യണമെന്ന് തീരുമാനിച്ചാല്‍ മതി അങ്ങനെയാണ് അവരൊക്കെ പ്ലാന്‍ ചെയ്തു വെച്ചിരിക്കുന്നത്. ഓരോ സിനിമ കഴിമ്പോഴും അവര്‍ അടുത്ത ചെയ്യുന്ന സിനിമ കൂടുതല്‍ വലുതായിരിക്കും. പൃഥ്വിരാജ് പറഞ്ഞു.

ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് പൃഥ്വിരാജിന്‍റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. മികച്ച പ്രതികരണമാണ് കാപ്പയ്ക്ക് ലഭിക്കുന്നത്. കടുവ എന്ന ബോക്സ് ഓഫീസ് ഹിറ്റിന് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് ടീം ഒരുക്കിയ ചിത്രമാണ് കാപ്പ. കൊട്ട മധു എന്ന ഗുണ്ടാ തലവന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഗുണ്ടാ തലവനില്‍ നിന്നും രാഷ്ട്രീയ നേതാവാകുന്ന മധു എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ വെള്ളിത്തിരയിലെത്തിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞുവെന്നാണ് പ്രേക്ഷക പ്രതികരണം.

പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ തുടങ്ങിയ യുവ താരനിരയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെഫ്ക റൈറ്റേഴ്സ് യുണിയനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന ചെറു നോവലിനെ ആധാരമാക്കിയാണ് ഷാജി കൈലാസ് ചിത്രം ചെയ്തിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.

Advertisement

Press ESC to close