മഞ്ജു വാര്യർ – കാളിദാസ് ജയറാം ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും.

Advertisement

യുവ താരം കാളിദാസ് ജയറാം, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും തീർന്നിരിക്കുന്ന ഈ ചിത്രം ലോക്ക് ഡൌൺ കഴിഞ്ഞു തീയേറ്ററുകൾ തുറന്നാലുടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിലെ മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരുടെ ചില സ്റ്റില്ലുകൾ അണിയറ പ്രവർത്തകർ പുറത്തു വിടുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. തന്റെ ശബ്ദത്തിലൂടെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിന്റെ ഭാഗമായി എത്തുന്നത്. ഈ ചിത്രത്തിൽ പശ്ചാത്തല വിവരണം നൽകുന്നത് പൃഥ്വിരാജ് ആണെന്നും അദ്ദേഹത്തിന്റെ വിവരണം നേരത്തെ തന്നെ റെക്കോർഡ് ചെയ്തു കഴിഞ്ഞു എന്നുമാണ് സംവിധായകൻ സന്തോഷ് ശിവൻ ഒരു മാധ്യമ അഭിമുഖത്തിൽ പറയുന്നത്.

തമിഴിലും റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ മേൽപ്പറഞ്ഞ കലാകാരന്മാര കൂടാതെ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സംവിധായകനായ സന്തോഷ് ശിവൻ തന്നെയാണ്. ഇതിന്റെ തമിഴ് പതിപ്പിൽ പ്രശസ്ത തമിഴ് ഹാസ്യ താരം യോഗി ബാബുവും മുഖ്യ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഹരിപ്പാടും ലണ്ടനിലുമായാണ് ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close