പൃഥ്വിരാജ് ചിത്രത്തിന് വീണ്ടും കോടതി വിലക്ക്

Advertisement

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കാൻ പോകുന്ന കടുവ എന്ന ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും വൈകും. ഈ ചിത്രം പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ വിവാദങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ശേഷം എല്ലാ കാര്യങ്ങൾക്കും തീർപ്പായി ഈ വർഷം ചിത്രീകരണം ആരംഭിക്കാനിരിക്കെ ഇപ്പോൾ വീണ്ടും കടുവക്കു വിലങ്ങിട്ടു കൊണ്ട് കോടതി മുന്നോട്ടു വന്നിരിക്കുകയാണ്. കടുവ സിനിമയുടെ നിർമാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവർത്തികളും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി ആണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത്തവണ, സിനിമ നിർമാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് എന്ന വ്യക്തി, അഡ്വക്കേറ്റ് പി പി വിനീത് മുഖാന്തരം ബോധിപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ ഈ വിലക്ക് വന്നിരിക്കുന്നത്.

മൂന്നു വർഷം മുൻപ് അന്യായക്കാരനായ അനുരാഗ് അഗസ്റ്റസിൽ നിന്നും കടുവ എന്ന സിനിമയുടെ  തിരകഥാകൃത്തായ ജിനു എബ്രഹാം 10 ലക്ഷം രൂപ വാങ്ങുകയും, ശേഷം  കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമയുടെ തിരക്കഥ അന്യായക്കാരന് നൽകുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് അനുരാഗിന്റെ അറിവോ സമ്മതമോ ഇല്ലാതെ, ജിനു എബ്രഹാം ഈ സിനിമയുടെ തിരക്കഥ നടൻ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ കമ്പനിയും  ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസ് എന്ന കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിനായി നൽകി. അതോടെ കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമ നിർത്തി വയ്‌ക്കേണ്ടി വരികയും ചെയ്തെന്നു അനുരാഗ് പറയുന്നു. അതുകൊണ്ട് ആ ചിത്രം നിർത്തി വെക്കേണ്ടി വന്നതിന്റെ നഷ്ടവും ഒപ്പം തിരക്കഥക്കു പ്രതിഫലമായി നൽകിയ പത്തു ലക്ഷം രൂപയും തിരിച്ചു കിട്ടുന്നതിന് വേണ്ടിയാണു അനുരാഗ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close