പൃഥ്വിരാജ്- ഷാജി കൈലാസ് ടീമിന്റെ മെഗാ മാസ്സ് ചിത്രം വരുന്നു

Advertisement

കടുവ എന്ന മാസ്സ് എന്റെർറ്റൈനെർ നേടിയ ഗംഭീര വിജയത്തിന് ശേഷം യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ വീണ്ടും ഷാജി കൈലാസിനൊപ്പം ഒന്നിക്കുകയാണ്. കാപ്പ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. തിരുവനന്തപുരത്താണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഏകദേശം അറുപതോളം ദിവസം അവിടെ ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന. ഒരു ഡാർക്ക് മാസ്സ് ആക്ഷൻ ചിത്രമായിരിക്കും കാപ്പ എന്നാണ് ഷാജി കൈലാസ് പറയുന്നത്. മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടി, തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുക. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ രചിച്ച ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുക.

ഇന്ദുഗോപൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചതും. നേരത്തെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് കാപ്പ. വേണു പിന്മാറിയതിനെ തുടർന്നാണ് ഷാജി കൈലാസ് ഈ പ്രോജെക്ടിലേക്കു എത്തിയത്. ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ കോട്ട മധു എന്ന മാസ്സ് കഥാപാത്രമായി ആണ് പൃഥ്വിരാജ് എത്തുന്നത്. ഇതിനു ഒരു രണ്ടാം ഭാഗവും പ്ലാനുണ്ടെന്നു നിർമ്മാതാവായ ജിനു എബ്രഹാം വെളിപ്പെടുത്തിയിരുന്നു. ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമായ കടുവ രചിച്ചതും ജിനു എബ്രഹാം ആയിരുന്നു. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, ഇന്ദ്രൻസ് എന്നിവരും കാപ്പയുടെ താരനിരയിൽ ഉണ്ടാകും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close