മാസ് സിനിമകൾ രണ്ടാം തരം എന്ന് ചിന്തിക്കുന്ന രീതി മാറണം; മനസ്സ് തുറന്നു പൃഥ്വിരാജ്..!

Advertisement

മലയാളത്തിലെ ഇന്നത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ പൃഥ്വിരാജ് നടനായും നിർമ്മാതാവായും സംവിധായകനായുമെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ്. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ചത് മോഹൻലാൽ നായകനായ ലൂസിഫർ എന്ന മാസ്സ് എന്റെർറ്റൈനെർ ഒരുക്കിയാണ്. അതിനു ശേഷം ഇപ്പോഴിതാ പൃഥ്വിരാജ് വീണ്ടും സംവിധാനം ചെയ്തിരിക്കുന്നത് മോഹൻലാൽ തന്നെ നായകനായ ബ്രോ ഡാഡി എന്ന ചിത്രമാണ്. അതാവട്ടെ ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആണെന്നാണ് സൂചന. പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന അടുത്ത ചിത്രവും മോഹൻലാൽ തന്നെ നായകനായ ചിത്രമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ആ ചിത്രവും മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും. എന്നാൽ നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഒട്ടേറെ പരീക്ഷണ ചിത്രങ്ങളും ഡാർക്ക് ഷേഡുള്ള ചിത്രങ്ങളും ചെയ്യുന്ന ആള് കൂടിയാണ് പൃഥ്വിരാജ്. ഇപ്പോൾ അതിനെക്കുറിച്ചു അദ്ദേഹം മനസ്സ് തുറക്കുകയാണ്. രണ്ടു തരത്തിലുള്ള ചിത്രങ്ങളും ഒരുപോലെയാണ് വരേണ്ടത് എന്നും അതിൽ ഒരു തരത്തിൽ ഉള്ള ചിത്രങ്ങൾ കൂടുതൽ നല്ലതു എന്ന ചിന്ത തനിക്കു ഇല്ലെന്നും അദ്ദേഹം പറയുന്നു.

തനിക്കു സിറ്റി ഓഫ് ഗോഡും ഇഷ്ടമാണ് ലൂസിഫറും ഇഷ്ടമാണ്. മാസ് സിനിമകൾ രണ്ടാം തരം എന്ന് ചിന്തിക്കുന്ന രീതി മാറണം എന്നാണ് അദ്ദേഹം പറയുന്നത്. ഓരോ ചിത്രങ്ങളും ഓരോ തരം പ്രേക്ഷകരെ ലക്‌ഷ്യം വെച്ചും ഓരോ തരത്തിൽ രസിപ്പിക്കാനുമാണ് ഒരുക്കുന്നത്. അതിനു അതിന്റെതായ വിലയുണ്ട്. ഒരു ചിത്രം തരുന്ന അനുഭവം മറ്റൊരു തരത്തിലുള്ള ചിത്രത്തിന് തരാൻ കഴിയില്ല. സിറ്റി ഓഫ് ഗോഡ് ഇഷ്ട്ടപെടുന്ന പ്രേക്ഷകന് എന്ത് കൊണ്ട് ലൂസിഫർ ഇഷ്ട്ടപെട്ടു കൂടാ എന്നും, അതുപോലെ തിരിച്ചും എന്തുകൊണ്ട് സംഭവിക്കാൻ പാടില്ല എന്നും പൃഥ്വിരാജ് ചോദിക്കുന്നു. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ എടുത്ത അഭിമുഖത്തിലാണ് പൃഥ്വിരാജ് മറുപടി പറയുന്നത്. പാലേരി മാണിക്യവും രാജമാണിക്ക്യവും ഇഷ്ട്ടപെടുന്ന പ്രേക്ഷകനാണ് താനെന്നും, അതുപോലെ തന്റെ കരിയറിലെ തലപ്പാവ് എന്ന ചിത്രവും അമർ അക്ബർ അന്തോണി എന്ന ചിത്രവും ഒരേപോലെയാണ് താൻ ഇഷ്ടപ്പെടുന്നത് എന്നും പൃഥ്വിരാജ് വിശദമാക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close