ആ നടന്റെ തീരുമാനം മാറിയപ്പോൾ ടോവിനോയുടെ കരിയറിൽ ഉണ്ടായ മാജിക്; മനസ്സ് തുറന്നു പൃഥ്വിരാജ്..!

Advertisement

ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. എ ബി സി ഡി എന്ന ദുൽഖർ ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധ നേടിയ ടോവിനോ പിന്നീട് വലിയ പ്രശസ്തി നേടിയെടുത്തത് പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലെ സഹനായക വേഷത്തിലൂടെയാണ്. പൃഥ്വിരാജ് സുകുമാരൻ എന്ന മലയാളത്തിലെ യുവ സൂപ്പർ താരവുമായി അപ്പോൾ മുതൽ വലിയ സൗഹൃദം പുലർത്തുന്ന വ്യക്തിയുമാണ് ടോവിനോ തോമസ്. അതിനു ശേഷം പൃഥ്വിരാജ് നായകനായ എസ്രാ എന്ന ചിത്രത്തിലും അഭിനയിച്ച ടോവിനോ തോമസ്, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലുസിഫെറിലും നിർണ്ണായകമായ ഒരു വേഷം ചെയ്തു. ഇപ്പോഴിതാ, ടോവിനോയുടെ കരിയറിനെ തന്നെ മാറ്റി മറിച്ച എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലെ ആ വേഷം എങ്ങനെയാണു ടോവിനോ തോമസിലേക്കു എത്തിയത് എന്ന കഥ വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ് സുകുമാരൻ. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത മധുര പതിനെട്ടിൽ പൃഥ്‌വി എന്ന പരിപാടിയിലാണ് പൃഥ്വിരാജ് ആ കഥ പങ്കു വെച്ചത്.

പൃഥ്വിരാജ്- ടോവിനോ ടീം ആയി ആദ്യമായി ഒന്നിച്ചഭിനയിച്ചതു സെവൻത് ഡേ എന്ന ചിത്രത്തിലാണ്. എന്നാൽ ആ ചിത്രത്തിൽ ടോവിനോ ചെയ്ത വേഷം ചെയ്യാൻ ആദ്യം തീരുമാനിച്ചത് മലയാളത്തിലെ മറ്റൊരു പ്രമുഖ താരത്തെ ആയിരുന്നു. പക്ഷെ അദ്ദേഹത്തിന് തമിഴിൽ നിന്ന് വലിയ ഒരവസരം വന്നപ്പോൾ സെവൻത് ഡേ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും അദ്ദേഹം ഈ ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. തുടർന്ന് എ ബി സി ഡി എന്ന ചിത്രത്തിലെ ടോവിനോയുടെ പ്രകടനത്തെ കുറിച്ച് കേട്ടറിഞ്ഞ പൃഥ്‌വി ആ ചിത്രം കാണുകയും ശേഷം ടോവിനോയെ സെവൻത് ഡേയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. സെവൻത് ഡേയിലും മികച്ച പ്രകടനം കാഴ്ച വെച്ചതോടെ ടോവിനോ തോമസ് എന്ന നടൻ എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലേക്ക് എത്തുകയായിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ സെവൻത് ഡേ എന്ന ചിത്രത്തിലേക്ക്, മറ്റൊരു നടന്റെ തീരുമാനം മാറിയപ്പോൾ എത്തിച്ചേർന്നത് മാത്രമാണ് ടോവിനോയുടെ ഭാഗ്യം എന്നും, തുടർന്ന് ടോവിനോയുടെ കരിയറിൽ ഉണ്ടായ ഓരോ നേട്ടവും അയാളുടെ കഴിവിന്റേയും കഷ്ടപ്പാടിന്റെയും ഫലമാണ് എന്നും പൃഥ്വിരാജ് കൂട്ടിച്ചേത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close