ലൂസിഫെറിലെ സ്ത്രീവിരുദ്ധ രംഗത്തെ കുറിച്ചുള്ള വിമർശനത്തിന് മറുപടിയുമായി പൃഥ്വിരാജ്.

Advertisement

യുവതാരം പൃഥ്വിരാജ് സുകുമാരന് ഒരു മികച്ച വർഷം ആണ് 2019. ഒരു സംവിധായകനെന്ന നിലയിൽ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ വിജയം നേടിയ പൃഥ്വിരാജ് ഒരു നടനെന്ന നിലയിൽ ഡ്രൈവിംഗ് ലൈസെൻസിലൂടെയും വിജയം നേടി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 130 കോടി രൂപയുടെ വേൾഡ് വൈഡ് കളക്ഷൻ നേടിയത്. ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കാൻ ആണ് ലൂസിഫറിലൂടെ താൻ ശ്രമിച്ചതെന്നും രണ്ടാം ഭാഗം ഒരുക്കുമ്പോഴും അതിനു തന്നെയാണ് ശ്രമിക്കാൻ പോകുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞു.

Advertisement

ലുസിഫെറിലെ ഒരു ഡാൻസ് ബാറിൽ വെച്ച് നടന്ന ഗാന രംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന വിമർശനങ്ങൾ ചിത്രം റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ ഉണ്ടായിരുന്നു. ഇപ്പോൾ അതിനു മറുപടി പറയുകയാണ് പൃഥ്വിരാജ്. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് തന്റെ മറുപടി പറയുന്നത്. അതിലെ ആ ഗാന രംഗം അങ്ങനെ മാത്രമേ ചിത്രീകരിക്കാൻ സാധിക്കു എന്നും, കാരണം സെക്സ്, പണം, അക്രമം, മയക്കു മരുന്ന് തുടങ്ങി എല്ലാ ദുഷ്ട ശ്കതികളും ഒന്നിക്കുന്ന ഒരു പോയിന്റ് ആയാണ് മുംബൈ തെരുവിൽ ഉള്ള ആ ഡാൻസ് ബാർ താൻ അവതരിപ്പിച്ചത് എന്നും പൃഥ്വിരാജ് പറഞ്ഞു.

എന്നാൽ അതിനെ ഏതു രീതിയിലും വ്യാഖ്യാനിക്കാൻ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്ക് ഉണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. താൻ സ്ത്രീ വിരുദ്ധമായ ഒന്നും ഉദ്ദേശിച്ചല്ല അത് ചെയ്തത് എന്നും മനോഹരിയായ ഒരു നർത്തകിയുടെ നൃത്തത്തെ കൂടുതൽ മനോഹരമായി ഗ്ലാമറൈസ് ചെയ്തു അവതരിപ്പിക്കാൻ ആണ് ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ഈ തരത്തിൽ നോക്കിയാൽ പല പ്രശസ്തമായ പെയിന്റിങ്ങുകൾ വരെ സ്ത്രീ വിരുദ്ധം ആണെന്ന് പറയേണ്ടി വരും എന്നും അദ്ദേഹം വിശദീകരിക്കുന്നു. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close