മമ്മൂട്ടിയെ പോലെ ആ വേഷം ചെയ്യാൻ പൃഥ്വിരാജ് പകമായിട്ടില്ല; അനുഭവം പങ്കുവെച്ചു പ്രമുഖ സംവിധായകൻ

Advertisement

മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങൾ അണിയിച്ചൊരുക്കി തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് വിനയൻ. എല്ലാത്തരം ജോണറകൾ കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം മലയാള സിനിമയിൽ ഒറ്റയാനെ പോലെയാണ് നിൽക്കുന്നത്. 1989 ൽ പുറത്തിറങ്ങിയ ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിലൂടെയാണ് വിനയൻ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. ആകാശഗംഗ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, അതിശയൻ തുടങ്ങി ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. 2004 ൽ പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു സത്യം. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു പൃഥ്വിരാജ് കൈകാര്യം ചെയ്തിരുന്നത്.

പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ ഈ സിനിമയെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. സത്യം എന്ന സിനിമ ചെയ്തപ്പോൾ താന്‍ കേട്ട പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന് അത്ര പ്രായമില്ലാത്ത പൃഥ്വിരാജിനെ പിടിച്ച്‌ അങ്ങനെയൊരു റോൾ കൊടുത്തതിന് ആയിരുന്നു എന്ന് വിനയൻ വ്യക്തമാക്കി. പൃഥ്വിരാജ് എന്ന നടനിൽ താൻ ഏറെ വിശ്വാസം അർപ്പിച്ചുവെന്നും അദ്ദേഹത്തിന് ആക്ഷൻ റോൾ ചെയ്യാൻ സാധിക്കുമെന്ന് തനിക്ക് അന്നേ ഉറപ്പുണ്ടായിരുന്നു എന്ന് വിനയൻ പറയുമായുണ്ടായി. ചിത്രം തീയറ്ററിൽ എത്തിയതിന് ശേഷം ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നുവെന്നും വിനയൻ കൂട്ടിച്ചേർത്തു. സിനിമ മേഖലയിൽ ഉള്ളവർ പോലും ചിത്രത്തെയും കഥാപാത്രത്തെയും വിമർശിക്കുകയുണ്ടായി. മമ്മൂട്ടിയെ പോലെ ഉള്ള സൂപ്പർ താരം ചെയ്യേണ്ട വേഷമായിരുന്നു എന്ന് പല പ്രമുഖ വ്യക്തികൾ പറഞ്ഞത് ഇന്നും ഓർക്കുന്നു എന്ന് വിനയൻ സൂചിപ്പിക്കുകയുണ്ടായി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close