സിനിമ കണ്ടപ്പോൾ ഞാൻ കയ്യടിച്ചത് അയ്യപ്പൻ നായർക്ക് വേണ്ടി ; പൃഥ്വിരാജ് പറയുന്നു

Advertisement

പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. അനാർക്കലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഈ കൂട്ടുക്കെട്ട് വീണ്ടും ഒന്നിച്ചപ്പോൾ മറ്റൊരു ഹിറ്റ് തന്നെയാണ് മലയാളികൾക്ക് സമ്മാനിച്ചത്. തിരകഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നു വന്ന സച്ചിയുടെ രണ്ടാമത്തെ സംവിധാന സംരഭമാണ് അയ്യപ്പനും കോശിയും. ഒരു പോലീസ്ക്കാരന്റെയും വിരമിച്ച പട്ടാളക്കാരന്റെയും പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വേറിട്ടൊരു മേക്കിങ് തന്നെയാണ് സച്ചി സ്വീകരിച്ചത്. അയ്യപ്പനും കോശിയും തീയറ്ററിൽ കണ്ടപ്പോൾ കൈയടിച്ച നിമിഷത്തെ കുറിച്ചു പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

ബിജു മേനോന്റെ അയ്യപ്പൻ നായർക്ക് വേണ്ടിയാണ് താൻ തീയറ്ററിൽ കൂടുതൽ കൈയടിച്ചതെന്ന് പൃഥ്വിരാജ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ബിജു മേനോന്റെ കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ട്ടിക്കാൻ സാധ്യതയുള്ള കഥാപാത്രമാണ് അയ്യപ്പൻ നായരെന്ന് റിലീസ് മുന്നോടിയായി പൃഥ്വിരാജ് പറഞ്ഞിരുന്നു. സച്ചി കഥ പറഞ്ഞതിന് ശേഷം ഇഷ്ടമുള്ള കഥാപാത്രം തിരഞ്ഞെടുക്കാനുള്ള അവസരം തന്നപ്പോൾ താൻ കോശിയുടെ കഥാപാത്രമാണ് തിരഞ്ഞെടുത്തതെന്നും പൃഥ്വിരാജ് തുറന്ന് പറഞ്ഞിരിക്കുകയാണ്. കോശി കുര്യൻ കുറെ ലയറുകളുള്ള ക്യാരക്ടർ ആണെന്നും കോശിയാണ് സിനിമയുടെ തീം വെച്ചു നോക്കുമ്പോൾ പ്രതിനായകനെന്നും താരം സൂചിപ്പിക്കുകയുണ്ടായി. ബിജു മേനോൻ ഹീറോ ആയിട്ട് അഭിനയിക്കുമ്പോൾ താൻ വില്ലനായി അഭിനയിക്കുമോ എന്ന സച്ചിയുടെ ചോദ്യത്തിന് അത് ഒരിക്കലും തനിക്ക് ഒരു ഇഷ്യു ആയിരിക്കില്ല എന്നാണ് പൃഥ്വിരാജ് മറുപടി നൽകിയത്. അയ്യപ്പൻ നായർ എന്ന കഥാപാത്രം തനിക്ക് ചെയ്യാൻ തോനാഞ്ഞതിന് കാരണം അയ്യപ്പൻ നായരുടെ കാസ്റ്റിംഗിൽ താൻ നൂറ് ശതമാനം സംതൃപ്തനായിരുന്നു എന്ന് പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close