വിവാദമായ വാരിയംകുന്നൻ; ചിത്രത്തിൽ നിന്ന് പിന്മാറി പൃഥ്വിരാജ് സുകുമാരനും ആഷിക് അബുവും..!

Advertisement

ചരിത്ര കഥ പറയാൻ പ്രഖ്യാപിപ്പിക്കപ്പെട്ട വാരിയംകുന്നൻ എന്ന പൃഥ്വിരാജ് സുകുമാരൻ- ആഷിക് അബു ചിത്രം ഉപേക്ഷിച്ചു. നടനും സംവിധായകനും ചിത്രത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ചിത്രം ഉപേക്ഷിക്കപെട്ടതു. ഈ ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ പൃഥ്വിരാജ്, ആഷിക് അബു എന്നിവർ പിന്മാറിയതിനുള്ള കാരണമായി പറയുന്നത് ചിത്രത്തിന്റെ നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ്. അന്ന് ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകൾ ഇങ്ങനെ, “”ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു..”.

കോമ്പസ് മൂവീസ് ലിമിറ്റഡ്, ഒ പി എം സിനിമാസ് എന്നിവയുടെ ബാനറിൽ സിക്കന്തർ, മൊയ്‌ദീൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാനിരുന്നത്. ഹർഷദ്, റമീസ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുമെന്നും സൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു.  മുഹ്‌സിൻ പരാരിയാണ് ഈ ചിത്രത്തിന്റെ കോ ഡയറക്ടർ എന്നും അന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപിച്ചത് മുതൽ, ചിത്രം പറയാൻ പോകുന്ന പ്രമേയത്തിന്റെ പേരിലും അതിനു ശേഷം അതിൻറെ രചയിതാക്കളിൽ ഒരാളായ റമീസ് പുലർത്തിയിരുന്ന രാഷ്ട്രീയ നിലപാടുകളുടെ പേരിലും ഏറെ വിവാദം സൃഷ്‌ടിച്ച ഒരു പ്രൊജക്റ്റ് ആണ് ഇത്. ഈ ചിത്രം നടക്കില്ലെങ്കിലും, ആഷിക് അബു ഒരുക്കുന്ന നീലവെളിച്ചം എന്ന മറ്റൊരു ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അഭിനയിക്കും. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close