മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ബാറോസി’ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

Advertisement

സിനിമ ലോകം വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ബാറോസ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ബാറോസ് നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സൂപ്പർ താരമായി നിലകൊള്ളുന്ന മോഹൻലാൽ ആദ്യമായി സംവിധായകനെ കുപ്പായം അണിയുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംഷയും വാനോളം ആണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ കർമ്മങ്ങൾ നടന്നത്. ഏതാനും താരങ്ങളും അണിയറ പ്രവർത്തകരും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയ ബഡ്ജറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അണിയറ വിശേഷങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ബാറോസിന്റെ പ്രീ- പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ നേതൃത്വം കൊടുക്കുന്ന അണിയറ പ്രവർത്തനം ജോലികളിൽ നടൻ പൃഥ്വിരാജും പങ്കാളിയാകുന്നു എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

പ്രീ- പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുഎന്ന വിവരം പങ്കുവയ്ക്കുന്ന അതിനോടൊപ്പം അണിയറ പ്രവർത്തനം ജോലികളുടെ ഏതാനും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പുറത്തു വന്ന ചിത്രങ്ങളിൽ നടനും സംവിധായകനുമായ പൃഥ്വിരാജും ഉൾപ്പെടുന്നു. എന്നാൽ പൃഥ്വിരാജ് ഈ ചിത്രത്തിന്റെ പ്രീ- പ്രൊഡക്ഷൻ വർക്കുകളുടെ ഭാഗമാകുന്നു എന്ന് ഔദ്യോഗികമായ അറിയിപ്പുകൾ ഇതുവരെയും ഉണ്ടായിട്ടില്ല. സാങ്കേതിക വിദ്യയുടെ എല്ലാ നവ സാധ്യതകളെയും ഉപയോഗപ്പെടുത്തി കൊണ്ടായിരിക്കും ബാറോസ് ഒരുങ്ങുന്നത്. ത്രീഡിയിൽ പൂർണമായും ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷൻ കൊച്ചിയിലും ഗോവയിലും ആയിരിക്കും. നിരവധി വിദേശ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും. മലയാളത്തിൽ നിന്നും പ്രതാപ് പോത്തൻ ഈ ചിത്രത്തിന്റെ ഭാഗമായിരിക്കും എന്ന് മുൻപ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ മലയാളത്തിൽ നിന്നും എത്ര താരങ്ങൾ ചിത്രത്തിൽ അഭിനയിക്കും എന്ന വിവരം ഇതുവരെയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നു എന്ന തരത്തിലുള്ള അനൗദ്യോഗികമായ റിപ്പോർട്ടുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close