മകന് വേണ്ടി അവാർഡ് സ്വീകരിച്ചു അച്ഛൻ; മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം നേടി പ്രണവ് മോഹൻലാൽ..!

Advertisement

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആദി എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിൽ നായകനായി മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ അരങ്ങേറ്റം കുറിച്ചത്. ജീത്തു ജോസെഫ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ വിജയം ആണ് നേടിയത്. ഈ ചിത്രത്തിൽ പാർക്കർ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത പ്രണവ് തന്റെ കരിയറിലെ ആദ്യ അവാർഡും ആദിയിലൂടെ ഇപ്പോൾ നേടിയെടുത്തു. മികച്ച പുതുമുഖ താരത്തിനുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് മലയാളത്തിൽ നിന്നു നേടിയത് പ്രണവ് ആണ്. എന്നാൽ പ്രണവിന് വേണ്ടി ആ അവാർഡ് വേദിയിലെത്തി സ്വീകരിച്ചത് അച്ഛൻ മോഹൻലാൽ ആണ്. പബ്ലിക് ഫങ്ക്ഷനുകളിൽ ഒന്നും അധികം എത്താറില്ലാത്ത പ്രണവ് മോഹൻലാൽ, ടെലിവിഷൻ അഭിമുഖങ്ങളിലും മറ്റു സിനിമാ പ്രമോഷൻ പരിപാടികളിലും പങ്കെടുക്കാറില്ല. ഏതായാലും മകന്റെ ആദ്യ അവാർഡും സ്വന്തം കൈ കൊണ്ട് മേടിക്കാനുള്ള അപൂർവ ഭാഗ്യമാണ് മോഹൻലാലിനെ തേടിയെത്തിയത്.

ഇതിനു മുൻപ് പുനർജനി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരളാ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് എങ്കിലും ഹീറോ ആയി അരങ്ങേറിയ പ്രണവിന് ലഭിക്കുന്ന ആദ്യ പുരസ്‍കാരം ആണ് സിമ്മ അവാർഡ്. ദി മോസ്റ്റ് പോപ്പുലർ സ്റ്റാർ ഇൻ മിഡിൽ ഈസ്റ്റ് എന്ന പുരസ്‍കാരം ഇന്നലെ സ്വന്തമാക്കിയത് മോഹൻലാൽ ആണ്. മികച്ച നടനുള്ള പോപ്പുലർ ചോയ്സ് അവാർഡ് ടോവിനോ തോമസ് നേടിയപ്പോൾ മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടിയത് പൃഥ്വിരാജ് ആണ്. തൃഷ ആണ് ഹേ ജൂഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയത് സുഡാനി ഫ്രം നൈജീരിയ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close