ആദിയില്‍ അതിസാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ തന്നെ സംഘട്ടനങ്ങൾ ചെയ്ത് പ്രണവ് മോഹന്‍ലാല്‍,,

Advertisement

ജിത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ പ്രണവ് മോഹൻലാൽ മലയാള സിനിമയിൽ നായകൻ ആയി അരങ്ങേറുന്ന വിവരം നമുക്കെല്ലാവർക്കും ഇതിനോടകം അറിയാവുന്ന കാര്യമാണ്. ഈ വരുന്ന ജനുവരി 26 മുതൽ ആദി കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. ഒരു ഫാമിലി ത്രില്ലർ ആയി എടുത്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രണവിന്റെ ആക്ഷൻ രംഗങ്ങളുമുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഹോളിവുഡ് സിനിമകളിൽ ഒക്കെ നമ്മൾ കണ്ടിട്ടുള്ള പാർക്കർ എന്ന ആക്ഷൻ രീതിയാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി പ്രണവ് പാർക്കർ പരിശീലനം നേടിയിരുന്നു. എന്നിരുന്നാലും വളരെ അപകടം നിറഞ്ഞ ആക്ഷൻ രീതി ആയതിനാൽ ഈ ചിത്രത്തിൽ പ്രണവിന് ഡ്യൂപ്പ് ഉപയോഗിക്കണം എന്ന് മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു. എത്ര അപകടകരമായ ആക്ഷൻ രംഗങ്ങളിൽ ആയാൽ പോലും ഡ്യൂപ്പ് ഉപയോഗിക്കാത്ത മോഹൻലാൽ പക്ഷെ മകന്റെ സുരക്ഷ ഓർത്താവാം അങ്ങനെ പറഞ്ഞത്.

പാർക്കർ രംഗങ്ങളിൽ ഉപയോഗിക്കാൻ ഫ്രാൻസിൽ നിന്ന് ഒരു ഡ്യൂപ്പിനെ കൊണ്ട് വന്നിരുന്നു എങ്കിലും ഒരു രംഗത്തിൽ ഒഴികെ മറ്റെല്ലാ രംഗങ്ങളിലും പ്രണവ് തന്നെയാണ് എല്ലാ സംഘട്ടനവും ചെയ്തത്. ഡ്യൂപ്പ് ഇല്ലാതെ തന്നെ സംഘട്ടനങ്ങൾ ചെയ്യണമെന്നത് പ്രണവിന്റെ വാശി ആയിരുന്നു. അപകടം പിടിച്ചതും ആയാസകരവുമായ എല്ലാ രംഗങ്ങളും പ്രണവ് തന്നെ ചെയ്തപ്പോൾ ഡ്യൂപ്പിനെ കൊണ്ട് ചെയ്യിച്ച ഒരേ ഒരു രംഗം വലിയ ആയാസകരമല്ലാത്ത ഒന്നായിരുന്നു. പ്രണവിന് വിരലിനു പരിക്ക് പറ്റിയിരുന്നപ്പോൾ മാത്രമാണ് ആ ഒരേ ഒരു രംഗം ഡ്യൂപ്പിനെ കൊണ്ട് ചെയ്യിക്കേണ്ടി വന്നത് എന്നാണ് സൂചന. അല്ലെങ്കിൽ ഈ ചിത്രത്തിലെ എല്ലാ ആക്ഷൻ രംഗങ്ങളും പ്രണവ് തന്നെ ഡ്യൂപ്പ് ഇല്ലാതെ ചെയ്യുമായിരുന്നു. ഡ്യൂപ്പ് ഇല്ലാതെ ഈ അൻപത്തിയേഴാം വയസ്സിലും ഞെട്ടിക്കുന്ന, വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന മോഹൻലാലിൻറെ മകൻ എന്ന നിലയിൽ പ്രണവിന്റെ ഈ തീരുമാനം ആരിലും അത്ഭുതം ഉളവാക്കുന്നില്ല എങ്കിലും ഒരു നവാഗതൻ എന്ന നിലയിൽ പ്രണവ് കാണിച്ച ധൈര്യത്തിന് കൊടുക്കണം അഭിനന്ദനം എന്നാണ് സിനിമാ പ്രേമികളുടെ പക്ഷം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close