വമ്പൻ ചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ; വിനീത് ശ്രീനിവാസന് ശേഷം അൻവർ റഷീദും ആഷിക് അബുവും?

Advertisement

മലയാളത്തിന്റെ യുവതാരമായ പ്രണവ് മോഹൻലാൽ ഇപ്പോൾ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഹൃദയം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ അടുത്ത സമ്മറിൽ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന. നിവിൻ പോളി അതിഥി വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നീരജ് മാധവ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ പേർ വേഷമിടുന്നുണ്ട്. നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളിൽ രണ്ടും ബ്ലോക്ക്ബസ്റ്റർ വിജയമായ യുവതാരമാണ് പ്രണവ് മോഹൻലാൽ. ജീത്തു ജോസഫ് ഒരുക്കിയ ‘ആദി’, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്നിവയാണവ. ഇപ്പോഴിതാ കൂടുതൽ വലിയ ചിത്രങ്ങളുമായി തന്റെ കരിയർ മുന്നോട്ട് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് പ്രണവ് എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

‘വർഷങ്ങൾക്ക് ശേഷം’ എന്നീ ചിത്രത്തിന് ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ അൻവർ റഷീദ് ഒരുക്കാൻ പോകുന്ന ചിത്രത്തിലാണ് പ്രണവ് വേഷമിടുക എന്നുള്ള റിപ്പോർട്ടുകളണ് വരുന്നത്. മാത്രമല്ല, ആഷിക് അബു സംവിധാനം ചെയ്യാൻ പോകുന്ന ഒരു ചിത്രവും പ്രണവ് കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നു വാർത്തകൾ വരുന്നുണ്ട്. സമയമെടുത്ത് തന്റെ ഓരോ ചിത്രങ്ങളും ചെയ്യുന്ന പ്രണവ് മോഹൻലാൽ താര പദവി നോക്കാതെ നല്ല ചിത്രങ്ങളുടെ ഭാഗമാകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബേസിൽ ജോസഫ് ഒരുക്കുന്ന ഒരു ചിത്രവും പ്രണവ് നായകനായി വരുമെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കുറച്ചു നാൾ മുന്നേ പ്രചരിച്ചിരുന്നു. അതുപോലെ നവാഗതനായ ധനഞ്ജയ് ഒരുക്കുന്ന ദിലീപ് ചിത്രത്തിൽ പ്രണവ് അതിഥി വേഷം ചെയ്യുമെന്നും സൂചനയുണ്ട്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close