ചരിത്രം രചിക്കാൻ പ്രണവ് മോഹൻലാൽ; ആദി അമ്പതു കോടിയിലേക്കു..!

Advertisement

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ ബോക്സ് ഓഫീസിൽ പുതിയൊരു റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പ്രണവ് മോഹൻലാൽ. നായകനായി എത്തുന്ന ആദ്യ ചിത്രം തന്നെ അമ്പതു കോടി ക്ലബ്ബിൽ എത്തിക്കുന്ന മലയാളത്തിലെ ആദ്യ നടനായി മാറുകയാണ് പ്രണവ് മോഹൻലാൽ. പ്രണവ് നായകനായ ആദി എന്ന ജീത്തു ജോസഫ് ചിത്രം ഇപ്പോഴും കേരളത്തിൽ ദിവസേന 190 ഓളം ഷോയുമായി പ്രദർശനം തുടരുകയാണ്.

കേരളത്തിൽ നിന്ന് മാത്രം പതിനയ്യായിരം ഷോകളും പിന്നിട്ട ഈ ചിത്രം ലോകമെമ്പാടു നിന്നും വമ്പൻ കളക്ഷൻ ആണ് സ്വന്തമാക്കിയത്. പതിനൊന്നു ദിവസം കൊണ്ട് ഇരുപതു കോടി ക്ലബ്ബിൽ ഈ ചിത്രം എത്തിയ വിവരം ഒഫീഷ്യൽ ആയി പുറത്തു വിട്ടിരുന്നു. അതുപോലെ തന്നെ ഇരുപത്തിയഞ്ചു ദിവസമായപ്പോൾ ആദി വാരികൂട്ടിയതു മുപ്പത്തിയഞ്ചു കോടി രൂപയ്ക്കു മുകളിലാണ് എന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു . ഇപ്പോൾ ചിത്രമിറങ്ങി നാല്പതു ദിവസങ്ങൾ പിന്നിടുമ്പോൾ ആദി മുന്നേറുന്നത് അമ്പതു കോടി എന്ന മാന്ത്രിക സംഖ്യയിലേക്കാണ് . വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ ആദി അമ്പതു കോടിയിൽ എത്താൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല ആദി അമ്പതു കോടി ക്ലബ്ബിൽ എത്തിയാൽ ഉടൻ തന്നെ അതിന്റെ ഒഫീഷ്യൽ ആയുള്ള പ്രഖ്യാപനവും എത്തുമെന്നും സൂചനയുണ്ട്. ആറ് കോടി രൂപയാണ് ഈ ചിത്രം സാറ്റലൈറ്റ് റൈറ്റ്സ് ആയി നേടിയത്. അതുപോലെ ഓഡിയോ, വീഡിയോ, റീമേക് റൈറ്റ്സ് എല്ലാം വമ്പൻ തുകയ്ക്കാണ് വിറ്റു പോയിട്ടുള്ളതെന്നും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

Advertisement

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ആണ്. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങൾ, യു എസ് എ, യു കെ, റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ ഒക്കെ മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞതാണ് ആദിയുടെ ബോക്സ് ഓഫീസ് കുതിപ്പിന് കാരണം ആയതു. ചിത്രമിറങ്ങി ആറാം വാരം പിന്നിടുമ്പോഴും മികച്ച കളക്ഷൻ നേടാനാവുന്നതാണ് ആദിയെ അമ്പതു കോടി നേട്ടത്തിലേക്ക് ഇത്ര വേഗം അടുപ്പിക്കുന്നത്.

പ്രണവ് മോഹൻലാലിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് തന്റെ ആദ്യ ചിത്രമായ രാമലീല തന്നെ അമ്പതു കോടി ക്ലബ്ബിൽ എത്തിച്ച അരുൺ ഗോപി ആണെന്നതാണ് മറ്റൊരു യാദൃശ്ചികത.

Advertisement

Copyright © 2017 onlookersmedia.

Press ESC to close