പ്രണവ് ചെയ്തത് അപകടകരമായ ആക്ഷൻ രംഗങ്ങൾ; ആ സീനുകൾ ഷൂട്ട് ചെയ്തത് ഏറെ ടെൻഷനോടെ എന്ന് അരുൺ ഗോപി..!

Advertisement

ആദി എന്ന ജീത്തു ജോസെഫ് ചിത്രത്തിലൂടെ ആണ് പ്രണവ് മോഹൻലാൽ മലയാള സിനിമയിൽ നായകനായി അരങ്ങേറിയത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ആ ചിത്രത്തിൽ പ്രണവ് പ്രേക്ഷകരെ വിസ്മയിപ്പിച്ചത് തന്റെ ഞെട്ടിക്കുന്ന ആക്ഷൻ പ്രകടനം കൊണ്ടാണ്. മലയാള സിനിമയിൽ ഇന്നേവരെ ഒരു യുവ താരവും കാഴ്ച വെച്ചിട്ടില്ലാത്ത തരം അമ്പരപ്പിക്കുന്ന പ്രകടനം ആണ് പ്രണവ് ആ ചിത്രത്തിൽ നൽകിയത്. പാർക്കർ എന്ന ആക്ഷൻ രീതി അത്രമാത്രം ഗംഭീരമായ രീതിയിലാണ് പ്രണവ് ചെയ്തു ഫലിപ്പിച്ചത്. തന്റെ അമ്പത്തിയെട്ടാം വയസ്സിലും ഡ്യൂപ്പ് ഇല്ലാതെ അതിശയിപ്പിക്കുന്ന രീതിയിൽ സ്റ്റണ്ട് ചെയ്യുന്ന മോഹൻലാലിനെ ആണ് പ്രണവ് ആദ്യ ചിത്രം മുതൽ അനുസ്മരിപ്പിക്കുന്ന എന്ന് ആരാധകരും സിനിമാ പ്രേമികളും ഒരേപോലെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗംഭീര ആക്ഷൻ രംഗങ്ങൾ ആണ് പ്രണവ് ചെയ്തിരിക്കുന്നത് എന്നാണ് സംവിധായകൻ അരുൺ ഗോപി പറയുന്നത്.

ചിത്രത്തിലെ അപകടകരമായ ആക്ഷൻ രംഗങ്ങൾ അത്രമാത്രം പെർഫെക്ഷനോടെയും പാഷനോടെയും ആണ് പ്രണവ് ചെയ്തത് എന്നും ആ രംഗങ്ങൾ താൻ ഷൂട്ട് ചെയ്തത് ഏറെ ടെൻഷനോടെ ആണെന്നും അരുൺ ഗോപി പറയുന്നു. ജീവൻ പോലും അപകടപ്പെടാൻ സാധ്യത ഉള്ള ട്രെയിൻ ഫൈറ്റും അതുപോലെ കടലിൽ ഉള്ള രംഗങ്ങളും ഒരു ഡ്യൂപ്പിന്റെ പോലും സഹായമില്ലാതെ ആണ് പ്രണവ് ചെയ്തത് എന്ന് അരുൺ ഗോപി ഓർത്തെടുക്കുന്നു. ഷൂട്ട് ചെയ്തപ്പോൾ തങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആക്ഷൻ പ്രകടനമാണ് പ്രണവ് നൽകിയത് എന്നും  അതേ ഫീൽ തിയേറ്ററിൽ പ്രേക്ഷകർക്കും കിട്ടിയാൽ ചിത്രത്തിന് അത് ഏറെ ഗുണം ചെയ്യും എന്നും അരുൺ ഗോപി പറയുന്നു. അരുൺ ഗോപി തന്നെ രചന നിർവഹിച്ച ഈ ഫാമിലി എന്റെർറ്റൈനെറിൽ അപ്പു എന്ന് പേരുള്ള ഒരു സർഫിങ് ഇൻസ്ട്രക്ടർ ആയാണ് പ്രണവ് അഭിനയിക്കുന്നത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close