
ഇന്ത്യൻ സിനിമയിലെ തന്നെ പകരം വെക്കാൻ സാധിക്കാത്ത നടന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും തന്റേതായ സ്ഥാനം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നല്ല ഒരു അഭിനേതാവിനുപരി സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി കൂടിയാണ് പ്രകാശ് രാജ്. കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം സിനിമ മേഖലയിൽ ഏറെ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സിനിമയിൽ ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് ഇപ്പോൾ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ സഹപ്രവർത്തകർക്ക് കൈത്താങ്ങായി പ്രകാശ് രാജ് രംഗത്ത് എത്തിയിരിക്കുക യാണ്.
മറ്റ് ആവശ്യങ്ങൾക്കായി മാറ്റി വെച്ചിരുന്ന തന്റെ സമ്പാദ്യത്തിൽ നിന്ന് പ്രൊഡക്ഷൻ ഹൗസ്സിലെ സഹപ്രവർത്തകർക്കും മറ്റ് ജോലിക്കാർക്കും മെയ് മാസം വരെയുള്ള ശമ്പളം താരം നൽകിയിരിക്കുകയാണ്. സോഷ്യൽ ഡിസ്‌സ്ഥൻസിങ് മൂലം നിർത്തിച്ച 3 ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് പകുതി ശമ്പളം എങ്കിലും നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് എന്ന് താരം അറിയിക്കുകയുണ്ടായി. തന്റെ ജോലിയും ഉത്തരവാദിത്വവും അവസാനിച്ചിട്ടില്ല എന്നും തന്നെകൊണ്ട് സാധിക്കുന്നതെല്ലാം വൈകാതെ തന്നെ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. തന്നാൽ കഴിയുംവിതം മറ്റുള്ളവരെ സഹായിക്കാൻ ജനങ്ങളോട് പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരുമിച്ചു ഒറ്റ കെട്ടായി നിൽക്കേണ്ട സമയമാണന്നും താരം ഓർമ്മിപ്പിക്കുകയുണ്ടായി. വാക്കുകളിലൂടെ മാത്രം പറഞ്ഞു അവസാനിപ്പിക്കുന്നതിന് പകരം പ്രവർത്തിച്ചാണ് പ്രകാശ് രാജ് കാണിച്ചിരിക്കുന്നത്. മറ്റ് താരങ്ങൾ ഇതൊരു മാതൃകയായി സ്വീകരിച്ചു മുന്നിട്ട് ഇറങ്ങും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇന്നലെ സൂര്യയും കാർത്തിയും ചേർന്ന് എഫ്.ഈ.എഫ്.എസ്.ഐ എന്ന സംഘടനയ്ക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്യുകയുണ്ടായി. സിനിമ മേഖലയിൽ ദിവസക്കൂലിയിൽ ജോലി ചെയ്യുന്ന സൗത്ത് ഇന്ത്യയിലെ ഈ സംഘടനയ്ക്ക് കൈത്താങ്ങായി മുന്നിട്ട് ആദ്യം വരാൻ തോന്നിയത് ശിവകുമാർ കുടുംബത്തിന് തന്നെയാണ്.