എന്നെ അത്ഭുതപ്പെടുത്തിയ, ഞാന്‍ അസൂയയോടെ കാണുന്ന നടനാണ് മോഹന്‍ലാലെന്ന് പ്രകാശ് രാജ്

Advertisement

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായാണ് മോഹൻലാലിൻറെ ‘ഒടിയൻ’ ഒരുങ്ങുന്നത്. ഇതുവരെ മറ്റൊരു മോഹൻലാൽ സിനിമയിലും കാണാത്ത മേക്കോവറിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. സംവിധായകൻ ശ്രീകുമാര്‍ മേനോന്റെ നിർദേശപ്രകാരം ഫ്രാന്‍സില്‍ നിന്നുള്ള 25 പേരടങ്ങുന്ന വിദഗ്ധരുടെ സംഘമാണ് ലാലിന്റെ വേഷപകര്‍ച്ചയ്ക്ക് പിന്നില്‍ പ്രവർത്തിക്കുക. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജും ചിത്രത്തിൽ ഒരു മുഖ്യവേഷത്തിലെത്തുന്നുണ്ട്.

എന്നെ അത്ഭുതപ്പെടുത്തിയ, ഞാന്‍ അസൂയയോടെ കാണുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് പ്രകാശ് രാജ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മുന്‍പ് ഇരുവര്‍ എന്ന തമിഴ് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സിനിമയില്‍ ഞാനും ലാലും തുല്യപ്രാധാന്യമുള്ള വേഷങ്ങളാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദേശീയ അവാര്‍ഡിനായി ഇരുവര്‍ സിനിമ ജൂറിക്കു മുന്നിലെത്തിയപ്പോള്‍ സഹനടന്റെ അവാര്‍ഡിനായാണ് ഞങ്ങളെ പരിഗണിച്ചത്. എന്നാൽ ആരാണ് സഹനടൻ എന്ന് ചോദിച്ചപ്പോൾ രണ്ടുപേരും നായക കഥാപാത്രങ്ങളാണെന്ന് മണിരത്‌നം മറുപടി നൽകി. മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി തന്റെ പേര് പറയാനാണ് നിർദേശിച്ചതെന്നും ഒടുവിൽ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് മോഹൻലാലിനെ മറികടന്ന് താൻ നേടിയെന്നും പ്രകാശ് രാജ് കൂട്ടിച്ചേർക്കുന്നു.

Advertisement

ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥയാണ് ‘ഒടിയൻ’ എന്ന ചിത്രം പറയുന്നത്.
ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close