കൊച്ചി മെട്രോയിൽ ജനങ്ങൾക്കൊപ്പം യാത്ര ചെയ്ത പവർ സ്റ്റാറും ഒപ്പം ഡിഎന്‍എ താരങ്ങളും

Advertisement

ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ വീണ്ടും ത്രില്ലര്‍ തരംഗം. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത അഷ്കര്‍ സൗദാന്‍ ചിത്രം ഡിഎന്‍എ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നാണെന്നാണ് പരക്കെയുള്ള പ്രേക്ഷകാഭിപ്രായം. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചി മെട്രോയിൽ ജനങ്ങൾക്കൊപ്പം യാത്ര ചെയ്ത ബാബു ആന്റണി, അഷ്‌കർ, ഹന്നാ രജി കോശി എന്നിവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

Advertisement

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഡിഎന്‍എ നിർമ്മിച്ചിരിക്കുന്നത്. എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗദാനാണ് ഈ ചിത്രത്തിലെ നായകനായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ലക്ഷ്മി റായ്, രൺജി പണിക്കർ, ഇനിയാ,സാസ്വിക,, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, രവീന്ദ്രൻ, കൃഷ്ണ, ഡ്യക്കുള സുധീർ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു’ റിയാസ് ഖാൻ ,ഗൗരി നന്ദ, രാജാസാഹിബ്, കുഞ്ചൽ, അമീർ നിയാസ്, കിരൺ രാജ് സലീമാസീത, ശിവാനി, അഞ്ജലി അമീർ എന്നിവരും വേഷമിട്ടിരിക്കുന്നു. എ.കെ.സന്തോഷ് കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റിംഗ് നിർവഹിച്ചത് ജോൺ കുട്ടി, സംഗീതമൊരുക്കിയത് ശരത് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ്‌ സുന്ദരൻ എന്നിവരാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close