ദുൽഖറിന്റെത് മുടന്ത് ന്യായങ്ങൾ; ആ രംഗം തന്നെ നീക്കം ചെയ്യണം: രാഷ്ട്രീയ നേതാവ് സീമാൻ.

Advertisement

ഈ വർഷം ഫെബ്രുവരിയിലാണ് അനൂപ് സത്യന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം റിലീസ് ചെയ്തത്. എന്നാൽ സൂപ്പർ ഹിറ്റായ ആ ചിത്രത്തിന്റെ ഓൺലൈൻ സ്‌ട്രീമിംഗ്‌ കഴിഞ്ഞപ്പോൾ മുതൽ നിർമ്മാതാവായ ദുൽഖർ പുലിവാല് പിടിച്ച അവസ്‌ഥയിലാണ്‌. ആദ്യം ഒരു പെണ്കുട്ടിയുടെ ചിത്രം അനുവാദമില്ലാതെ ഈ സിനിമയിൽ ഉപയോഗിച്ചതിന് മാപ്പ് പറയേണ്ടി വന്ന ദുൽഖറിന് ഇപ്പോൾ ഈ ചിത്രത്തിലെ ഒരു നായയുടെ പേര് പ്രഭാകരൻ എന്നിട്ടതിനും മാപ്പു പറയേണ്ടി വന്നിരിക്കുകയാണ്. എന്നാൽ ദുൽഖർ മാപ്പു പറഞ്ഞാൽ മാത്രം പോര, ആ സിനിമയിൽ നിന്ന് വിവാദമായ സംഭാഷണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു മുന്നോട്ടു വന്നിരിക്കുകയാണ് ആക്ടിവിസ്റ്റും, രാഷ്ട്രീയപ്രവര്‍ത്തകനും, സംവിധായകനുമായ സീമാന്‍.

മാപ്പു പറഞ്ഞതിനൊപ്പം തന്റെ സിനിമയിലെ രംഗത്തെ ന്യായീകരിച്ച് ദുല്‍ഖര്‍ പറഞ്ഞ കാരണങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കാനാകില്ലെന്നും, അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഖേദപ്രകടനം മാത്രം പോര, സംഭാഷണം നീക്കണമെന്നും സീമാന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ദുൽഖർ സൽമാൻ അഭിനയിച്ച മറ്റൊരു ചിത്രമായ സി ഐ എയില്‍ പ്രഭാകരന്റെ ചിത്രം നമുക്ക് കാണാം എന്നും അതുകൊണ്ട് അദ്ദേഹത്തിന് ആ നേതാവിനെ അറിയാമെന്ന് ഉറപ്പാണ് എന്നും സീമാൻ പറയുന്നു. ലോകം മുഴുവന്‍ പ്രശസ്തനുമാണ് പ്രഭാകരന്‍ എന്ന നേതാവ് എന്നതും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ചിത്രത്തില്‍ നിന്ന് ആ രംഗം നീക്കം ചെയ്യുന്നതിനൊപ്പം ഭാവിയില്‍ തമിഴ് നേതാക്കളെ തരംതാഴ്ത്തുന്ന തരത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും തന്റെ പ്രസ്താവനയില്‍ സീമാന്‍ പറഞ്ഞു. ദുല്‍ഖറിന്റെ ക്ഷമാപണം സ്വാഗതം ചെയ്യുന്നുവെങ്കിലും ഒഴിവുകഴിവുകള്‍ അസ്വീകാര്യമാണെന്നും ഈ സംവിധായകൻ കൂട്ടിച്ചേര്‍ത്തു.

Advertisement

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ നായകനായ സുരേഷ് ഗോപി തന്റെ നായയെ പ്രഭാകരൻ എന്നു വിളിക്കുന്നത്, എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു തമിഴ് ജനതയുടെ ആരോപണം. എന്നാല്‍ പ്രഭാകരാ വിളി പട്ടണപ്രവേശം എന്ന സിനിമയിലെ തമാശരംഗത്തില്‍ നിന്ന് കടമെടുത്തതാണെന്നാണ് ക്ഷമാപണം നടത്തിയപ്പോൾ ദുല്‍ഖര്‍ പറഞ്ഞത്. ബോധപൂര്‍വം ആരെയെങ്കിലും അധിക്ഷേപിക്കാനായി ആ പേരു ഉപയോഗിച്ചതല്ലെന്നും ദുൽഖർ പറഞ്ഞിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close