അമ്മ മീറ്റിംഗിനിടെ പാർട്ടി പ്രതിഷേധം; മീറ്റിംഗ് നിർത്തി വെച്ച് താരങ്ങൾ..!

Advertisement

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ നടന്നു. വാര്‍ഷിക ജനറല്‍ ബോഡിയും നിര്‍വാഹക സമിതി യോഗവും കഴിഞ്ഞ മാസങ്ങളിൽ കൂടാൻ സാധിക്കാത്തതിനെ തുടർന്നാണ് ഇന്ന് എക്സികുട്ടീവ് യോഗം ചേർന്നത്. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആണെങ്കിലും വീഡിയോ കോൺഫറൻസിങ് വഴി യോഗത്തിൽ പങ്കെടുത്തു. താരങ്ങൾ പ്രതിഫലം കുറക്കണമെന്നുള്ള നിർമ്മാതാക്കളുടെ ആവശ്യവും, പുതിയ ചിത്രങ്ങൾ ചിത്രീകരണം ആരംഭിക്കരുത് എന്ന തീരുമാനവുമാണ് ഇന്നത്തെ അമ്മ യോഗത്തിൽ പ്രധാനമായും ചർച്ചക്ക് വന്നത്. എന്നാൽ ചർച്ചക്കിടെ യോഗം നടന്ന ഹോട്ടലിലേക്ക് രാഷ്ട്രീയ പ്രവർത്തകരുടെ പ്രതിഷേധ മാർച്ചു നടന്നതാണ് ശ്രദ്ധേയ സംഭവം. അമ്മ ഭാരവാഹികൾ യോഗം ചേർന്ന ഹോട്ടൽ, കോവിഡ് ഭീഷണിയെ തുടർന്ന് കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച മേഖലയിൽ സ്ഥിതി ചെയ്യുന്നതാണെന്നും അതുകൊണ്ട് തന്നെ അവിടെ ഇങ്ങനെ ഒരു യോഗം നിയമ പ്രകാരം ചേരാനാവില്ലയെന്നും ആരോപിച്ചാണ് പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചത്.

Advertisement

പ്രതിഷേധം കടുത്തപ്പോൾ മീറ്റിംഗ് നിർത്തി വെക്കേണ്ടതായും വന്നു. സിനിമക്കാർക്കും പണമുള്ളവർക്കും നിയമം ലംഘിക്കാമെന്നും സാധാരണക്കാർക്ക് മാത്രമാണോ നിയമം പാലിക്കാനുള്ള ബാധ്യതയെന്നും ചോദിച്ചാണ് രാഷ്ട്രീയ പ്രവർത്തകർ മുന്നോട്ടു വന്നത്. അമ്മയിൽ അംഗങ്ങളായ മുകേഷ്, ഗണേഷ് കുമാർ എന്നിവരെല്ലാം എം എൽ എമാർ കൂടിയായതു പ്രതിഷേധം ഇരട്ടിപ്പിച്ചു. സിനിമാക്കാർ പ്രതിഷേധം അറിഞ്ഞതോടെ മീറ്റിംഗ് അവസാനിപ്പിക്കുകയും മീറ്റിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്നും അമ്മ പ്രതിനിധി ഇടവേള ബാബു അറിയിച്ചു. ഹോട്ടൽ സ്ഥിതി ചെയ്യുന്നത് കണ്ടൈമെന്റ് സോണിൽ അല്ല എന്നുള്ള അറിവാണ് ലഭിച്ചതെന്നും അതുകൊണ്ടാണ് തങ്ങൾ മീറ്റിംഗ് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾ തങ്ങളുടെ പ്രതിഫലം പകുതിയായി കുറക്കാൻ മീറ്റിംഗിൽ തീരുമാനിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close