പോക്കിരി സൈമൺ ഇന്നു മുതൽ

Advertisement

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന സണ്ണി വെയ്ൻ ചിത്രം പോക്കിരി സൈമൺ ഇന്നു മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ഒരുപക്ഷെ ആദ്യമായാവും സണ്ണി വെയ്‌നിന്റെ കരിയറിൽ ഇത്ര അധികം പ്രതീക്ഷകളുടെ ഭാരവും പേറി ഒരു ചിത്രം പ്രദർശനത്തിനു ഒരുങ്ങുന്നത്. കടുത്ത വിജയ് ആരാധകൻ ആയ സൈമൺ എന്ന കഥാപാത്രം ആയി സണ്ണി അഭിനയിക്കുന്ന ഈ ചിത്രം വിജയ് ആരാധകർ വളരെ ആവേശത്തോടെ ആണ് കാത്തിരിക്കുന്നത്. അതുപോലെ തന്നെ തന്റെ ശബ്ദത്തിലൂടെ ദുൽകർ സൽമാനും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നു വാർത്ത വന്നതോടെ ദുൽകർ ആരാധകരും ഇപ്പോൾ പോക്കിരി സൈമണിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്.

Advertisement

സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം നൂറിൽ അധികം സ്‌ക്രീനുകളിൽ ആണ് നാളെ മുതൽ പ്രദർശനം ആരംഭിക്കുക. സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസിന് ആണ് പോക്കിരി സൈമൺ നാളെ തയ്യാറെടുക്കുന്നത്.

പ്രയാഗ മാർട്ടിൻ നായിക ആയെത്തുന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്, കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു പ്രശസ്തനായ ജിജോ ആന്റണി ആണ്. കെ അമ്പാടി തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം കൃഷ്ണൻ സേതു കുമാർ തന്റെ ബാനറായ ശ്രീവരി ഫിലിമ്സിന്റെ പേരിൽ നിർമ്മിച്ചിരിക്കുന്നു.

ശരത് കുമാർ, ജേക്കബ് ഗ്രിഗറി, നെടുമുടി വേണു, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം പക്കാ ആക്ഷൻ രംഗങ്ങളും അടിപൊളി ഗാനങ്ങളും നൃത്തവും തമാശയും എല്ലാം നിറഞ്ഞ ഒരു വിജയ് ചിത്രം പോലെ മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ സോങ് ടീസറും പോസ്റ്ററുകളും എല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. യഥാർത്ഥ ജീവിതത്തിലെ ചില കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close

16:32