ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമായി എസ്.പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞു

Advertisement

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് എസ് പി ബാലസുബ്രഹ്മണ്യം. പഴയകാല രജനികാന്ത് ചിത്രങ്ങളിലാണ് ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 74 വയസുള്ള എസ്.പി.ബി അടുത്തിടെ രജനികാന്ത് ചിത്രമായ പേട്ടയിൽ ആലപിച്ച ഗാനവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന് അറിഞ്ഞതോടെ ആഗസ്റ്റ് 5 നാണ് എസ്.പി ബാലസുബ്രഹ്മണ്യത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ഏകദേശം ഒന്നര മാസത്തോളം ചെന്നൈ എം.ജി.എം ഹെൽത്ത്കയർ ഹോസ്പിറ്റലിൽ ആയിരുന്നു അദ്ദേഹം. അടുത്തിടെ കോവിഡ് ടെസ്റ്റ് വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ് ആയിരുന്നെങ്കിലും ശ്വാസകോശത്തിന്റെ മോശം അവസ്ഥ മൂലം ഹോസ്പിറ്റലിൽ തുടരേണ്ടി വന്നു. ഏവരും കണ്ണീരിലാഴ്ത്തി കൊണ്ട് എസ്.പി ബാലസുബ്രഹ്മണ്യം ഈ ഭൂമിയിൽ നിന്ന് വിടപറഞ്ഞിരിക്കുകയാണ്.

ഉച്ചയ്ക്ക് 1 മണിയോടെയാണ് അദ്ദേഹം മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂർ വളരെ ക്രിട്ടികൽ സ്റ്റേജിൽ ആയിരുന്നു എസ്.പി.ബി. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ കമൽ ഹാസൻ ഇന്നലെ രാത്രി ഹോസ്പിറ്റലിൽ സന്ദർശിക്കുകയുണ്ടായി. അച്ഛന്റെ ഹോസ്പിറ്റൽ വിവരങ്ങളും ഹെൽത്ത് അപ്ഡേറ്റുകളും മകൻ എസ്.പി. ചരനാണ് സമൂഹ മാധ്യമങ്ങളിൽ പുറത്തുവിട്ടിരുന്നത്. അടുത്തിടെ അച്ഛൻ ഭേദപ്പെട്ട് വരുകയാണെന്നും ഹോസ്പിറ്റൽ വൈകാതെ വിടുമെന്നും എസ്.പി ചരൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. 16 ഭാഷകളിലായി 40,000 ഗാനങ്ങൾ ആലപിച്ച ഇന്ത്യയിലെ ലെജൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് എസ്.പി ബാലസുബ്രഹ്മണ്യം. 6 നാഷണൽ അവാർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. ഇളയരാജ മുതൽ ഇപ്പോഴത്തെ തലമുറയിലെ അനിരുദ്ധിന്റെ കൂടെ വരെ പ്രവർത്തിച്ചിട്ടുളള വ്യക്തിയാണ് എസ്.പി.ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരുപക്ഷേ ഇന്ത്യൻ സിനിമയ്ക്ക് തന്നെ തീരാനഷ്ടം തന്നെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close