വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കു മമ്മൂട്ടിയുടെ പേരൻപ്..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ തമിഴ് ചിത്രമായ പേരൻപ് ഈ വർഷം ആദ്യം ആണ് റിലീസിന് എത്തിയത്. റാം സംവിധാനം ചെയ്ത ഈ ചിത്രം റിലീസിന് മുൻപേ തന്നെ ഒട്ടേറെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഗംഭീര പ്രകടനവും റാമിന്റെ സംവിധാന മികവും ഈ ചിത്രത്തിന്റെ റിലീസിന് ശേഷവും ഏറെ അഭിനന്ദിക്കപ്പെട്ടു. ഇപ്പോഴിതാ മറ്റൊരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കു കൂടി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന ന്യൂ ജെനെറേഷൻ ഇൻഡിപെൻഡന്റ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്കു ആണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു.

ഈ വരുന്ന നവംബർ മാസം രണ്ടിന് രാത്രി എട്ടു മണിക്കാണ് പേരൻപ് അവിടെ പ്രദർശിപ്പിക്കുക. കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രശസ്ത ചാനൽ ആയ ന്യൂസ് 18 നൽകുന്ന മകുടം അവാർഡിൽ ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കമൽ ഹാസൻ ആണ് മമ്മൂട്ടിക്ക് അവാർഡ് സമ്മാനിച്ചത്. റാം തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചത് സാധന എന്ന പെൺകുട്ടിയാണ്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഗംഭീര പ്രകടനമാണ് ആ കുട്ടിയും കാഴ്ച വെച്ചത്. അഞ്ജലി അമീർ, അഞ്ജലി എന്നിവരും അഭിനയിച്ച ഒരു ഇമോഷണൽ ഡ്രാമ ആണ് പേരൻപ്. ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവൻ ശങ്കർ രാജ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close