മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ‘പേരൻപ്’. തങ്ക മീൻകൾ എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകൻ കൂടിയാണ് റാം. മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ റൊട്ടേർഡമിൽ വെച്ചു നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഏഷ്യൻ പ്രീമിയർ ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കുകയുണ്ടായി. അന്താരാഷ്ട്ര ലെവലിൽ സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണിത്. അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ വേഷമിടുന്നത്. മമ്മൂട്ടിയുടെ അമുധവൻ എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചു ആദ്യം പുറത്തിറങ്ങിയ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലും തമിഴിലുമായും ചിത്രം റിലീസിമായി ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് പേരൻപിന്റെ സെൻസറിങ് പൂർത്തിയായത്.
പേരൻപിന് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം 2മണിക്കൂർ 27 മിനുറ്റ് ദൈർഘ്യമുണ്ട്. സെൻസർ ബോർഡിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7 നായിരിക്കും പേരൻപ് റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിൽ തന്നെ നാഴികകല്ലായി മാറാൻ സാധ്യതയുള്ള ചിത്രം മമ്മൂട്ടിയുടെ ജന്മദിനത്തിൽ തന്നെ ഇറക്കാൻ സാധിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമായി നടക്കുന്ന കാര്യം തന്നെയാണ്. റിലീസ് ഡേറ്റ് വൈകാതെ തന്നെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി സ്ഥിതികരിക്കും. സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രഥമനാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്