മലയാളസിനിമയുടെ ഭാവി തീർന്നതായി പിസി ജോർജ് എംഎൽഎ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാമേഖലയെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്. ടെലിവിഷനിലും മൊബൈലിലും എല്ലാം കാണാൻ കഴിയും. പിള്ളേരുടെ വിരൽത്തുമ്പിലാണ് സിനിമ. അതുകൊണ്ടുതന്നെ സിനിമാ ഫീൽഡിൽ ഇനി പിടിച്ച് നിൽക്കാൻ കഴിയുന്നത് ബുദ്ധിമുട്ട് ആണെന്നും പിസി ജോർജ് പറയുന്നു. കോടിക്കണക്കിന് രൂപ മുടക്കി സിനിമ നിർമ്മിക്കുന്നതിലും നല്ലതല്ലേ വെബ് സീരീസ് പോലെ നിർമിക്കുന്നത്. നടന്മാരും നടിമാരും പ്രൊഡ്യൂസർമാരെയും ഡയറക്ടർമാരെയും വിഷമിപ്പിച്ചാൽ അവർ തന്നെയാണ് നശിക്കുന്നത്. സിനിമയില്‍ ഞാന്‍ വന്നത് എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ്. എല്ലാം നമ്മുടെ ആളുകളാണ്. ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. അച്ചായന്‍ സിനിമയില്‍ വന്നതും അവരെല്ലാവരും കൂടി വന്നപ്പോള്‍ പിടുത്തം വീണ് പോയതാണ്. ചത്താലും പോകില്ലെന്ന് പറഞ്ഞ് നിന്നതോടെ ഞാന്‍ സമ്മതിച്ചതാണെന്നും പിസി ജോർജ് പറയുന്നു.
ചില കഥാപാത്രങ്ങൾക്ക് ചില നടന്മാരും നടിമാരും മാത്രമേ ചേരുകയുള്ളു. ദിലീപിനെപ്പോലെ ഏത് റോളും കൈകാര്യം ചെയ്യാൻ പറ്റിയ ഒരു നടനും ഇന്ന് കേരളത്തിലില്ല. ദിലീപിനെ ആകെ ഒരു പ്രാവശ്യമേ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. എനിക്ക് ആ മനുഷ്യനോട് ബഹുമാനം എന്തെന്ന് വച്ചാല്‍, ഒരു പാവപ്പെട്ട മണല്‍ വാരുന്ന തൊഴിലാളിയായിരുന്നു ദീലീപ്. തന്റെ സ്വതസിദ്ധമായ കഴിവ് പരിപോഷിപ്പിച്ച് അദ്ദേഹം ഉന്നതമായ നിലകളില്‍ എത്തി എന്നത് നമ്മൾ ബഹുമാനിക്കണമെന്നും പിസി ജോർജ് വ്യക്തമാക്കുന്നു.
കുറച്ച് സീരിയസായ കാരക്ടർ ആണെങ്കിൽ അത് ചെയ്യാൻ മമ്മൂട്ടിക്ക് മാത്രമേ കഴിയുകയുള്ളു. കേരളത്തിൽ ഏറ്റവും നല്ല നടൻ ആരാണെന്ന് ചോദിച്ചാൽ മോഹൻലാലിനെ പേര് പറയും. ഏത് റോള്‍ കൊടുത്താലും തന്മയത്വത്തോടെ അഭിനയിക്കാന്‍ പറ്റുന്ന ആളാണ് മോഹന്‍ലാല്‍. ഒരു അഹങ്കാരവും ഇല്ലാത്ത താരമാണ് മോഹൻലാൽ. മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു തവണ കണ്ടിട്ടുണ്ട്. ആരുമായും ഒരു ബന്ധം എനിക്കില്ല.
പടം റിലീസ് ചെയ്യുമ്പോൾ ലഭിക്കുന്ന കളക്ഷന്റെ ഇത്ര ശതമാനം എന്ന രീതിയിൽ പ്രതിഫലം നടന്മാർക്കും നടിമാർക്കും നൽകണം. എങ്കിൽ മാത്രമേ മലയാള സിനിമ രക്ഷപെടുകയുള്ളുവെന്നും പിസി ജോർജ് പറയുന്നു