ആ സിനിമയില്‍ മമ്മൂട്ടിയുടെ കവിള്‍ വലുതാക്കാന്‍ നടത്തിയ പരീക്ഷണം കങ്കണയിലും ചെയ്തു; തലൈവിയുടെ മേക്കപ്പിനെ കുറിച്ച് വെളിപ്പെടുത്തി പട്ടണം റഷീദ്..!

Advertisement

ബോളിവുഡ് താരം കങ്കണ നായികാ വേഷം ചെയ്ത തൈലവി എന്ന ചിത്രം ഇപ്പോൾ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുക്കുന്നത്. കങ്കണയ്ക്ക് ഒപ്പം അരവിന്ദ് സ്വാമിയും അഭിനയിച്ച ഈ ചിത്രത്തിലെ കങ്കണയുടെ പ്രകടനത്തെ അതിഗംഭീരമെന്നാണ് പ്രേക്ഷകർ വാഴ്ത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രം തീയേറ്ററിൽ എത്തിയതിനു പുറമെ, ഇതിൽ നടി കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാന്‍ എടുത്ത പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്. ഈ ചിത്രത്തിന്റെ ആ പോസ്റ്റർ വന്നപ്പോൾ ഇതിലെ കങ്കണയുടെ മേക്കപ്പിനെ കുറിച്ച് വിമർശനങ്ങൾ വന്നിരുന്നു. അതോടു കൂടി, പ്രോസ്‌തെറ്റിക് മേക്കപ്പ് മാറ്റി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചതെന്ന് പട്ടണം റഷീദ് വെളിപ്പെടുത്തുന്നു. സംവിധായകന്‍ എ.എല്‍ വിജയ് ആണ് അമേരിക്കയിലെത്തി ബാന്‍സ് സംഘത്തെ കണ്ട് ജയലളിതയുടെ മുഖത്തിലേക്ക് കങ്കണയെ മാറ്റിയെടുക്കാനുള്ള പ്രോസ്‌തെറ്റിക് മേക്കപ്പിന് ഓര്‍ഡര്‍ കൊടുത്തത് എന്ന വാർത്തയും പുറത്തു വന്നിരുന്നു.

പക്ഷെ പ്രോസ്തെറ്റിക് മേക്കപ്പ് ഇട്ട കങ്കണയ്ക്ക് വിമർശനം ആണ് ലഭിച്ചത്. 10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല എന്നായിരുന്നു പോസ്റ്റർ വന്നപ്പോൾ ഉണ്ടായ ആദ്യ പ്രതികരണം. പ്രോസ്‌തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയില്‍ അത് പ്രേക്ഷകർക്ക് അത്ര സ്വീകാര്യമല്ല. കങ്കണയുടെ കവിളിനു പുറമെയുള്ള പ്രോസ്‌തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പിന്നീട് പട്ടണം റഷീദ് അവലംബിച്ചു വിജയിച്ചത്. ഡോ. അംബേദ്കര്‍ എന്ന ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്വാദ് മമ്മൂട്ടിയുടെ കവിള്‍ കുറച്ചുകൂടി വലുതാകാന്‍ ഇങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിച്ചിരുന്നു. മൂന്നു മണിക്കൂര്‍ നീളുന്നതായിരുന്നുഓരോ ദിവസവും തലൈവിയുടെ മേക്കപ്പ് എന്നും മനോരമക്ക് നൽകിയ അഭിമുഖത്തിൽ പട്ടണം റഷീദ് വിശദീകരിച്ചു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close