ലാൽ ജോസിന് മറുപടിയുമായി നടി പാർവതി..!

Advertisement

ചാന്തുപൊട്ട് എന്ന ദിലീപ്- ലാൽ ജോസ് ചിത്രത്തെ കുറിച്ചുണ്ടായ വിവാദത്തിൽ പ്രശസ്ത സംവിധായകൻ ലാൽ ജോസിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി പാർവതി. ചാന്തുപൊട്ട് എന്ന പേരോട് കൂടിയ സിനിമ ട്രാന്‍സ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വിമര്‍ശനത്തോട് ഉള്ള തന്റെ പ്രതികരണം അറിയിക്കവേ ആണ് സംവിധായകൻ ലാൽ ജോസ്, സിനിമയുടെ പേരിൽ പാർവതി ഒരാളോട് മാപ്പ് പറഞ്ഞതെന്തിനാണെന്ന് മനസിലായില്ലെന്നും അത് ഭോഷ്കാണെന്നും പറഞ്ഞു വിമർശിച്ചത്. ഈ ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച രാധാകൃഷ്ണന്‍ എന്ന കഥാപാത്രം ട്രാന്‍സ് വ്യക്തിയല്ലെന്നും അയാൾ പുരുഷനാണെന്നും ലാൽ ജോസ്, ദി ക്യൂ ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ആണ് ഇപ്പോൾ പാർവതിയുടെ പ്രതികരണം വന്നിരിക്കുന്നത്.

വ്യക്തിജീവിതത്തെ ഒരു തരത്തിലും സിനിമ സ്വാധീനിക്കുന്നില്ലെന്ന് അവകാശപ്പെട്ടവർക്കായി സ്വന്തം ജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ നിരത്തി മുഹമ്മദ് ഉനൈസ് എന്ന് പേരുള്ള ഒരു യുവാവ് രണ്ടു വർഷം മുൻപ് സമൂഹമാധ്യമങ്ങളിലിട്ട ഒരു പോസ്റ്റിൽ ആണ് പാർവതി ഖേദം പ്രകടിപ്പിച്ചത്. “ഉനൈസ് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ താങ്കള്‍ ധീരമായി മറികടന്നു. ഈ വേദന നിങ്ങൾക്ക് നല്‍കിയതിന് എന്റെ ഇൻഡസ്ട്രിയ്ക്കുവേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു. നിങ്ങളോടും നിങ്ങളെ പോലുള്ള നിരവധി പേരോടും”, എന്നതായിരുന്നു ഖേദ പ്രകടനം നടത്തിയുള്ള പാർവതിയുടെ ട്വീറ്റ്. എന്നാൽ താൻ ചാന്തുപൊട്ടിലെ കേന്ദ്ര കഥാപാത്രം ട്രാൻസ് വ്യക്തിയാണെന്ന് തന്റെ ട്വീറ്റില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും, എല്‍ജിബിടിക്യു സമൂഹത്തിന്റെ പോരാട്ടത്തോടുള്ള തന്റെ സഹാനുഭൂതിയും, ഒരു കലാരൂപം എന്ന തലത്തില്‍ സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന സത്യം അംഗീകരിക്കുകയും ചെയ്യുന്നതായിരുന്നു തന്റെ പ്രതികരണമെന്നും പാർവതി പറയുന്നു.

Advertisement

അന്ന് ഉനൈസ് ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ഇപ്രകാരം, “ട്യൂഷനിൽ മലയാളം അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരുന്നതിനിടയിൽ എന്നെ ചൂണ്ടിക്കാട്ടി ഇവൻ പുതിയ സിനിമയിലെ ചാന്തുപൊട്ട് പോലെയാണന്ന് പറഞ്ഞപ്പോൾ ക്ലാസ് അട്ടഹസിച്ചു ചിരിച്ചു. എല്ലാവരുടെയും ആ അട്ടഹാസച്ചിരിയിൽ എനിക്കനുഭവപ്പെട്ടത് നെഞ്ചിൻകൂട് പൊട്ടുന്ന വേദനയായിരുന്നു. ആ സംഭവത്തോടെ ആ ട്യൂഷൻ നിർത്തി.എന്നാൽ ആ വിളിപ്പേര് തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലുമെത്തി. ഏറെ ഹിറ്റായി ഓടിയ, ക്വീയർ ന്യൂനപക്ഷ വിരുദ്ധത തിങ്ങിനിറഞ്ഞ ആ സിനിമ തിയേറ്ററിൽനിന്ന് പോയെങ്കിലും ‘ചാന്തുപൊട്ട്’ എന്ന വിളിപ്പേര് നിലനിർത്തിത്തന്നു. (ആ സിനിമ ഇറങ്ങിയ കാലത്ത് അതനുകരിച്ച്, തല്ലുകിട്ടിയ ആളുകളെ ഒരുപാട് വർഷങ്ങൾക്കുശേഷം കണ്ടിട്ടുണ്ട്)”.

Advertisement

Copyright © 2017 onlookersmedia.

Press ESC to close