പാർവതിക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം; ജപ്പാനിലെ മേളയിലേക്ക് തിരഞ്ഞെടുത്ത ഏക ഇന്ത്യൻ സിനിമ

Advertisement

മലയാളത്തിലെ പ്രശസ്ത നടിയായ പാർവതി തന്റെ അഭിനയ മികവ് കൊണ്ട് നമ്മളെ എന്നും വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴും കാമ്പുള്ള ചിത്രങ്ങൾ ചെയ്യുന്ന ഈ നടി തിരഞ്ഞെടുക്കുന്ന ഓരോ ചിത്രങ്ങളും മലയാള സിനിമയ്ക്കു അഭിമാനം തരുന്ന ചിത്രങ്ങൾ ആവും. ഈ വർഷം തന്നെ പാർവതി അഭിനയിച്ച ഉയരെ, വൈറസ് എന്നീ ചിത്രങ്ങൾ അത്തരത്തിൽ ഉള്ളവ ആയിരുന്നു. അതിൽ തന്നെ ഉയരെ എന്ന ചിത്രം ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ലിസ്റ്റിലും പരിഗണിക്കപ്പെട്ട ഒന്നായിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങൾ ഇതിനോടകം നേടിയെടുത്തിട്ടുള്ള പാർവതി ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലുകളിലും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കൽ കൂടി പാർവതി അഭിനയിച്ച ഒരു ചിത്രം ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

പാര്‍വതി തമിഴില്‍ അഭിനയിച്ച പുതിയ സിനിമയ്ക്ക് ഇപ്പോൾ ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. വസന്ത് എസ് സായ് സംവിധാനം ചെയ്ത ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും’ എന്ന ചിത്രമാണ് ഈ പുരസ്‍കാരം നേടിയത്. ഈ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമ ആയ ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും എന്ന ചിത്രത്തിൽ പാർവതിക്ക് ഒപ്പം ലക്ഷ്മിപ്രിയ ചന്ദ്രമൗലി, കാളീശ്വരി ശ്രീനിവാസന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അശോകമിത്രന്‍, ആദവന്‍, ജയമോഹന്‍ എന്നിവരുടെ ചെറുകഥകളെ ആസ്പദമാക്കി വ്യത്യസ്ത പശ്ചാതലത്തിലുള്ള മൂന്ന് സ്ത്രീകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കഴിഞ്ഞ വർഷം മുംബൈ മാമി ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് അവിടെയും അവാർഡ് ലഭിച്ചിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close