പാർവതിയെ അപമാനിച്ചു; സംവിധായകനെതിരേ പോലീസ് കേസ്

Advertisement

പ്രശസ്ത മലയാള നടി പാർവതിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു എന്ന പരാതിയിൽ അഭിഭാഷകനും സംവിധായകനുമായ കിഷോറിന് എതിരെ പോലീസ് കേസ്. എറണാകുളം സ്വദേശി ആയ കിഷോറിന് എതിരെ എലത്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാർവതിയുടെ അച്ഛനും സഹോദരനും മെസൻജർ വഴി പാർവതിയെ കുറിച്ച് വളരെ മോശമായ വിവരങ്ങൾ കൈമാറി എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അത്‍ടൊപ്പം തന്നെ ഫേസ്ബുക്കിലൂടെ പാർവതിയെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. അജ്ഞാത ഫോൺ വിളികൾ, സന്ദേശങ്ങൾ എന്നിവ വഴി നിരന്തരം ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

മെസ്സഞ്ചർ ആപ്പിലൂടെ പാർവതിയുടെ സഹോദരനെ ആണ് ഇയാൾ ആദ്യം ബന്ധപ്പെട്ടത്. പാർവതിയെ കുറിച്ച് വളരെ പ്രധാനമായ ഒരു കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞ ഇയാൾ കിഷോർ എന്ന പേരിലാണ് സ്വയം പരിചയപ്പെടുത്തിയത്. പാർവതി ആ സമയത്തു എവിടെ ഉണ്ടെന്നു സഹോദരനോട് ചോദിച്ചറിഞ്ഞ ഇയാൾ, അവർ വിചാരിക്കുന്നത് പോലെ പാർവതി അമേരിക്കയിൽ അല്ല എന്നും ചില പ്രശ്നങ്ങളിൽ പെട്ട് കൊച്ചിയിൽ തന്നെ ഉണ്ടെന്നും പാർവതിയുടെ സഹോദരനോട് പറഞ്ഞു. പാർവതിയെ താൻ രക്ഷിക്കാം എന്ന് വരെ ഇയാൾ പറഞ്ഞു.

Advertisement

ഇയാളുടെ വാക്കുകൾ പാർവതിയുടെ സഹോദരൻ അവഗണിച്ചപ്പോൾ ഇതേ കാര്യം പറഞ്ഞു കൊണ്ട് പിന്നീട് ഇയാൾ സമീപിച്ചത് പാർവതിയുടെ അച്ഛനെ ആണ്. തങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതു അവസാനിപ്പിക്കാൻ അവർ പറഞ്ഞിട്ടും ഇയാൾ അത് കേൾക്കാൻ കൂട്ടാക്കാതെ ഇരുന്നതോടെ ആണ് അയാൾ മെസ്സേജ് അയച്ചതിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിന് പരാതി നൽകിയത്. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി അദ്ദേഹം എലത്തൂർ പൊലീസിന് കൈമാറുകയും അവർ ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് അനുസരിച്ചു കിഷോറിന് എതിരെ കേസ് എടുക്കുകയും ചെയ്തു. കേരള പൊലീസ് ആക്ട് 1200 പ്രകാരവും കിഷോറിന് എതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close