അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നടിക്കെതിരെയായുള്ള പരാമർശം ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ചിരുന്നു. ഇടവേള ബാബു നടിയെ മരിച്ച വ്യക്തിയുമായി താരതമ്യം ചെയ്തു എന്ന് പറഞ്ഞു പാർവതി പരസ്യമായി വിമർശിക്കുകയും അമ്മയിൽ നിന്ന് രാജിവെക്കുകയുണ്ടായി. ജനറൽ സെക്രട്ടറിയോടും രാജി വെക്കാൻ താരം ആവശ്യപ്പെട്ടിരുന്നു. എം.എൽ.എ യും അമ്മ സംഘടനയിലെ അംഗമവുമായ ഗണേഷ് കുമാറിന്റെ പ്രസ്താവന വീണ്ടും വിവാദങ്ങൾ സൃഷ്ട്ടിക്കുകയായിരുന്നു. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന. പാർവതിയെ അധിക്ഷേപിക്കുന്ന അഭിപ്രായമാണ് ഗണേഷ് കുമാർ പറഞ്ഞെതെന്ന് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. എം.എല്‍.എ. ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് വേണമെന്ന് പറഞ്ഞുകൊണ്ട് നടി പാര്‍വതി രംഗത്ത് എത്തിയിരിക്കുകയാണ്. മീഡിയവണ്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെ ആയിരുന്നു പാര്‍വതിയുടെ പരാമര്‍ശം.
പൊതു സമൂഹത്തെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് എൽ.എൽ.എ യെന്നും താൻ രാജി വെച്ചു പോയത് ടി.ആർ.പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണെനാണ് എം.എൽ.എ ഗണേഷ് കുമാർ പറഞ്ഞതെന്ന് പാർവതി ചൂണ്ടിക്കാട്ടി. അമ്മ എന്ന് പറയുന്നത് തനിക്ക് ഒരു അസോസിയേഷൻ മാത്രം ആണെന്നും ഒരു അസോസിയേഷൻ എന്ന് പറയുമ്പോൾ ഒരു ബഹുമാനം ഉണ്ടെന്ന് പാർവതി വ്യക്തമാക്കി. ഒരു അസോസിയേഷന്‍ ചെയ്യേണ്ട ഉത്തരവാദിത്തം തലപ്പത്ത് നില്‍ക്കുന്ന ആളുകൾക്ക് പവറിന് ഒപ്പം വരുന്നതാണെന്ന് താരം പറയുകയുണ്ടായി. ഒരു പൗരന്‍ എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും ചിലർ കാണിക്കുന്നില്ലയെന്നും എം.എല്‍.എ. എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുളളത് എന്ന് പാർവതി കൂട്ടിച്ചേർത്തു.