കുടുംബ പ്രേക്ഷകരെ കീഴടക്കുന്ന “ചിരി വാർ”; പൊട്ടിച്ചിരികളും നുറുങ്ങു ചിന്തകളുമായി സൂപ്പർ വിജയത്തിലേക്ക് പരിവാർ

Advertisement

ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പരിവാർ എന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയോടെ സൂപ്പർ ഹിറ്റിലേക്ക്. മാർച്ച് ഏഴിന് റിലീസ് ചെയ്ത ഈ ഫാമിലി കോമഡി ഡ്രാമ ഗംഭീര പ്രതികരണമാണ് നേടുന്നത്. ഓരോ ദിനം കഴിയുംതോറും കൂടുതൽ കൂടുതൽ കയ്യടി നേടുന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്.

ഒരു കൊച്ചു ചിത്രം കൂടി വലിയ വിജയം നേടുന്ന കാഴ്ച ഇതിലൂടെ മലയാളത്തിൽ ആവർത്തിക്കുകയാണ്. മരണക്കിടക്കയിൽ കിടക്കുന്ന അച്ഛന്റെ മരണത്തിനായി കാത്തിരിക്കുന്ന അത്യാഗ്രഹികളായ മക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. വളരെ സീരിയസ് ആയ ഒരു കഥയെ ആക്ഷേപ ഹാസ്യവും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും കഥാസന്ദർഭങ്ങളുമായി അതീവ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

കുടുംബാംഗങ്ങൾ തമ്മിലുള്ള രസകരമായ യുദ്ധം കാണിക്കുന്ന പരിവാർ, യഥാർത്ഥത്തിൽ തീയേറ്ററുകളിൽ ചിരി നിറക്കുന്ന “ചിരി വാർ” ആയിരിക്കുകയാണെന്നു പ്രേക്ഷകർ പറയുന്നു. ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ തുടങ്ങിയ അഭിനേതാക്കളും വേഷമിട്ടിരിക്കുന്നു.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ, സംഗീതം ബിജിബാൽ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close