
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പരിവാർ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വയലൻസ്, ക്രൈം എന്നിവ നിറഞ്ഞ ചിത്രങ്ങളുടെ ആധിക്യം മലയാളത്തിൽ കൂടുന്നതിനിടയിൽ, വീണ്ടും ചിരിയുടെ കുളിർ മഴയുമായി ഒരു ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. പ്രേക്ഷകർക്ക് ആദ്യാവസാനം ചിരി നൽകുന്ന ചിത്രങ്ങൾ കുറഞ്ഞു വരുന്നതിനിടയിലാണ് ‘പരിവാർ’ പോലൊരു ചിത്രം എത്തിയതെന്നും എടുത്ത് പറയണം.
കുടുംബവുമായി പോയി കണ്ടു രസിക്കാവുന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഈ ചിത്രം. ചിരിയും വൈകാരിക നിമിഷങ്ങളും എല്ലാം ഉൾപ്പെട്ട രസകരമായ ഒരു ഫാമിലി ഡ്രാമ ആണ് ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രേക്ഷകർക്ക് ഏറെയിഷ്ടപെട്ട ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്.
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ കൂടാതെ മീന രാജ്, ഭാഗ്യ, ഋഷികേശ് , സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ, എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ആണ് ഇപ്പൊൾ പ്രദർശിപ്പിക്കുന്നത്. ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ, സംഗീതം ബിജിബാൽ.