ആദ്യ ദിനത്തിൽ നേടിയതിന്റെ മൂന്നിരട്ടി കളക്ഷൻ പ്രതിദിനം നേടി പഞ്ചവർണ്ണ തത്ത വമ്പൻ വിജയത്തിലേക്ക്..!

Advertisement

മലയാളത്തിലെ ജനപ്രിയ താരമായ ജയറാമിന്റെ വമ്പൻ തിരിച്ചു വരവിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ വിഷുവിനു റിലീസ് ചെയ്ത പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിലൂടെയാണ് ജയറാം വീണ്ടും ബോക്സ് ഓഫീസിൽ വിജയം നേടിയെടുക്കുന്നത്. പ്രശസ്ത നടനും അവതാരകനുമായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തല മൊട്ടയടിച്ച വ്യത്യസ്ത ഗെറ്റപ്പിലെത്തി, ഗംഭീര പ്രകടനമാണ് ജയറാം നൽകിയത്. വിഷു ചിത്രങ്ങളിൽ ഏറ്റവും മികച്ച അഭിപ്രായം കരസ്ഥമാക്കി കൊണ്ട് വമ്പൻ മുന്നേറ്റമാണ് പഞ്ചവർണ്ണ തത്ത ഇപ്പോൾ തീയേറ്ററുകളിൽ നടത്തുന്നത്. പതിഞ്ഞ തുടക്കമാണ് ചിത്രം നേടിയത് എങ്കിലും, മികച്ച പ്രേക്ഷകാഭിപ്രായം എങ്ങും പരന്നതോടെ ബോക്സ് ഓഫീസിലും പഞ്ചവർണ്ണ തത്തയുടെ ചിറകടി ഉയരുകയാണ്.

Advertisement

ആദ്യ ദിനം അമ്പതു ലക്ഷത്തിനടുത്തു മാത്രമേ ഈ ചിത്രം കളക്ഷൻ നേടിയുള്ളു എന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. എന്നാൽ നാലാം ദിവസമായ ഇന്നലെ ഏകദേശം ഒന്നര കോടിയോളം രൂപയുടെ അടുത്ത് ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരി എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. ജയറാമിന് പുറമെ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ നായക തുല്യമായ വേഷം അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെറിൽ അനുശ്രീ, മല്ലിക സുകുമാരൻ, സലിം കുമാർ, അശോകൻ, മണിയൻ പിള്ളൈ രാജു, ധർമജൻ, പ്രേം കുമാർ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്.

നാദിർഷ , എം ജയചന്ദ്രൻ എന്നിവർ ഒരുക്കിയ ഗാനങ്ങളും ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മനോഹരമാക്കി. ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് പഞ്ചവർണ്ണ തത്തയിലെ കഥാപാത്രം എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നത്. മണിയൻ പിള്ള രാജു നിർമ്മിച്ച ഈ ചിത്രത്തിനു തിരക്കഥ രചിച്ചത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് . ഏതായാലും തന്റെ ആദ്യ ചിത്രം തന്നെ വിജയത്തിൽ എത്തിക്കാൻ രമേശ് പിഷാരടിക്കു കഴിഞ്ഞിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close