ഗൗതം മേനോന്റെ ആദ്യ മലയാള സിനിമ; നാമിന്റെ ട്രൈലെർ എത്തി..

Advertisement

പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോന് മലയാളത്തിലും ഒരുപാട് ആരാധകർ ഉണ്ട്. സ്വന്തമായി ഫാൻ ഫോള്ളോവിങ് ഉള്ള വളരെ ചുരുക്കം ചില ഇന്ത്യൻ സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ എന്നും നമ്മുക്ക് പറയാം. അദ്ദേഹം മലയാളത്തിൽ എത്തുകയാണ് എന്ന വിവരം നേരത്തെ തന്നെ നമ്മൾ അറിഞ്ഞതാണ്. എന്നാൽ അദ്ദേഹം ആദ്യമായി മലയാളത്തിൽ എത്തുന്നത് സംവിധായകൻ ആയല്ല നടൻ ആയാണ് എന്ന് മാത്രം. ഗൗതം മേനോൻ അഭിനയിച്ച ആദ്യ മലയാള ചിത്രമായ നാം എന്ന സിനിമയുടെ ട്രൈലെർ പുറത്തു വന്നു കഴിഞ്ഞു.

നവാഗതനായ ജോഷി തോമസ് സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു ക്യാമ്പസ് ഫിലിം എന്ന് വിളിക്കാവുന്ന തരത്തിൽ വളരെ രസകരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് നാമിന്റെ ട്രൈലെർ തരുന്നത്.

Advertisement

യുവ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ആണ് ഗൗതം മേനോൻ എത്തുന്നത്. രാഹുൽ മാധവ്, അദിതി രവി, ഗായത്രി സുരേഷ്, രഞ്ജി പണിക്കർ, ടോണി ലുക്ക് , നോബി, ശബരീഷ് വർമ്മ, മറീന മൈക്കൽ, സൈജു കുറുപ്പ്, കോട്ടയം പ്രദീപ് , തമ്പി ആന്റണി, ദിനേശ് പ്രഭാകർ, നന്ദു, പൊന്നമ്മ ബാബു എന്നിങ്ങനെ ഒരു മികച്ച താര നിര തന്നെ അണി നിരന്നിട്ടുള്ള ഈ ചിത്രം ഒരു യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത് എന്നാണ് സൂചന.

വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ് എന്നിവരും ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരിക്കുന്നു. ഒരു എ ആർ റഹ്മാൻ ആരാധകന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രൈലെർ പറയുന്നത്.

ജെ ടി പി ഫിലിമ്സിന്റെ ബാനറിൽ പ്രേമ ആന്റണി തെക്കേത് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് പതിനൊന്നിന് ഈ ചിത്രം തീയേറ്ററുകളിൽ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close