വമ്പൻ പ്രമോഷനുമായി പഞ്ചവർണ്ണ തത്ത കേരളം നിറയുന്നു.

Advertisement

വേദികളിലും കുടുംബ സദസ്സുകളിലും മിമിക്രിയിലൂടെയും മറ്റ് വിവിധ പരിപാടികളിലൂടെയും പൊട്ടിച്ചിരി നിറച്ച രമേഷ് പിഷാരടി ആദ്യമായി സംവിധായക കുപ്പായം അണിയുന്ന പഞ്ചവർണ്ണ തത്ത റിലീസിന് ഒരുങ്ങുന്നു. ജയറാമാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. ജയറാമിന് ഒപ്പം തന്നെ തുല്യപ്രാധാന്യമുള്ള കഥാപാത്രമായി കുഞ്ചാക്കോ ബോബനും എത്തുന്നു. അനുശ്രീയാണ് ചിത്രത്തിലെ നായിക. നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു ചോട്ടാമുംബൈ, ഒരു നാൾ വരും, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ കുടുംബ ചിത്രത്തിനായി മലയാളത്തിൽ ഇന്നേവരെ കണ്ടതിൽ വച്ചു വമ്പൻ പ്രമോഷനായി ആണ് ഒരുങ്ങുന്നത്.

Advertisement

നൂറിൽപരം കെ. എസ്. ആർ. ടി. സി. ബസ്സുകളിൽ പോസ്റ്ററുകളുമായാണ് പഞ്ചവർണ്ണ തത്ത നിരത്തുകളിലേക്ക് നിറയുന്നത്. ദിലീപ് ചിത്രമായ മര്യാദരാമൻ ആണ് ഇതിന് മുൻപ് ഇത്രയേറെ പോസ്റ്ററുകളിൽ നിരത്തിൽ പ്രത്യക്ഷപ്പെട്ടത്. വിഷു റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ സ്റ്റില്ലുകൾ എല്ലാം തന്നെ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്.

ഇന്നുവരെ കണ്ടതിൽ വച്ചു ജയറാം വളരെ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി പഞ്ചവർണ്ണ തത്തയ്ക്ക് ഉണ്ട്. പതിവിൽ നിന്ന് മാറി മോട്ടയടിച്ചു മീശ ഇല്ലാത്ത തടയനായ ഒരു ജയറാമിനെയാണ് ചിത്രത്തിൽ കാണാൻ ആവുക. കുഞ്ചാക്കോബോബൻ രാഷ്ട്രീയക്കാരൻ ആയി എത്തുന്ന ചിത്രത്തിൽ വേലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പിഷാരടി യുടെ പ്രിയ സുഹൃത്ത് ധർമജൻ ആണ്. ഹരി പി നായർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ ചിത്രത്തിന് സംഗീതം നൽകുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാമിന്റെ വലിയൊരു തിരിച്ചു വരവാകും എന്നു കരുതപ്പെടുന്ന ചിത്രം വിഷുവിന് തീയറ്ററുകളിൽ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close