പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനമെത്തുന്നു; ഗാനം നാളെ വൈകീട്ട് 7 ന്..

Advertisement

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനം നാളെ വൈകീട്ട് 7ന് പുറത്തിറങ്ങും. രമേഷ് പിഷാരടി തന്നെയാണ് വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. നാദിർഷ ഈണം നൽകിയ പുതിയ ഗാനമാണ് നാളെ പുറത്തുവരാനിരിക്കുന്നത്. നാദിർഷ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. സന്തോഷ് വർമ്മയാണ് ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് സംഗീത സംവിധായകർ ഗാനങ്ങൾ ഒരുക്കിയ ചിത്രത്തിലെ പുറത്തുവന്ന ആദ്യ ഗാനം ഒരുക്കിയത് എം. ജയചന്ദ്രൻ ആയിരുന്നു. ‘ പഞ്ചവർണ്ണതത്ത ‘ എന്നു തുടങ്ങുന്ന ഗാനം മികച്ച പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. രണ്ടാമത് പുറത്തിറങ്ങിയ ഗാനവും എം. ജയചന്ദ്രൻ ഈണം നൽകിയതായിരുന്നു. മലയാളത്തിന്റെ പ്രിയ ഗായകൻ എം. ജി. ശ്രീകുമാറും പി. സി. ജോജിയുമാണ് ചിത്രത്തിലെ ഗാനങ്ങൾ പാടിയിരുന്നത്.

ചിത്രം മൃഗങ്ങളെ വിറ്റ് ഉപജീവനം നടത്തുന്ന ഒരു മധ്യവയസ്കനായ കഥാപാത്രത്തിന്റെ കഥപറയുന്നു. ജയറാമം കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായക വേഷം കൈകാരയം ചെയ്യുന്നത്. ചിത്രത്തിൽ കലേഷ് എന്ന രാഷ്ട്രീയ നേതാവായി കുഞ്ചാക്കോ ബോബൻ എത്തുന്നു. അനുശ്രീയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. മല്ലിക സുകുമാരൻ, അശോകൻ, ധർമജൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഹരി പി നായരും രമേഷ് പിഷാരടിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും സപ്തതരംഗ സിനിമാസും സംയുകതമായി ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം മണിയൻ പിള്ള രാജുവാണ്. ഫാമിലി കോമഡി ചിത്രമായ പഞ്ചവർണ്ണതത്തയ്ക്കായി ഇന്നേവരെ കാണാത്ത മേക്കോവർ ആണ് ജയറാം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലർ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രം വിഷുവിന് തീയറ്ററുകളിൽ എത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close