പ്രേക്ഷക ഹൃദയം കീഴടക്കിയ പഞ്ചവർണ്ണതത്ത ഇനി കേരളത്തിന് പുറത്തേക്കും പറന്നുയരും.. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇതാ..

Advertisement

മലയാളികളുടെ പ്രിയ ഹാസ്യതാരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവർണ്ണതത്ത. ജയറാം കുഞ്ചാക്കോ ബോബൻ എന്നിവർ നായകന്മാരായി എത്തിയ ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളിൽ എത്തിയത്. ഹാസ്യത്തിന് ഏറെ പ്രധാന്യം നൽകി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ജയറാം എന്ന നടന്റെ ഏറ്റവും വലിയ തിരിച്ച് വരവിനും സാക്ഷിയായി. ചിത്രത്തിൽ ഒരു പെറ്റ് ഷോപ്പ് നടത്തിപ്പുകാരനായ വ്യക്തിയായി ജയറാം എത്തുമ്പോൾ സഥലത്തെ എം. എൽ. എ ആയാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. എന്നാൽ ഇരുവരുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉടലെടുക്കുന്ന പുതിയ പ്രശനങ്ങൾ തീർക്കുവാനായി നടത്തുന്ന ചില ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥ.

Advertisement

വളരെയേറെ കാലങ്ങളായി മികച്ച വിജയങ്ങൾ ഇല്ലാതിരുന്ന മലയാളികളുടെ പ്രിയനടൻ ജയറാമിന്റെ ഏറ്റവും മികച്ച വിജയം എന്ന് തന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. ഏതാണ്ട് ഇരുപത് കോടിയോളം രൂപ ചിത്രം കളക്ഷൻ വാരി എന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. ചിത്രത്തിൽ ഗംഭീര പ്രകടനം കൂടിയായിരുന്നു ജയറാം കാഴ്ചവച്ചതും. മറ്റ് റിലീസുകൾ പിന്നീട എത്തിയെങ്കിലും നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശനം തുടരവെയാണ് ചിത്രം കേരളത്തിന് പുറത്തേക്കും റിലീസിനായി എത്തുന്നത്. എഴുപതോളം തീയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. പുറത്തേക്ക് കൂടി എത്തുന്നതോടെ ചിത്രം വലിയ വിജയം തീർക്കുമെന്ന് ഉറപ്പാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close