തൂവാനത്തുമ്പികൾ പദ്മരാജൻ ആദ്യം സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടത്‌ എന്നോട്, പക്ഷെ അന്ന് എനിക്കതിനു കഴിഞ്ഞില്ല: ഭദ്രൻ

Advertisement

മലയാള സിനിമയിലെ മാസ്റ്റഡർ ഡയറക്ടർമാരിലൊരാളാണ് ഭദ്രൻ. എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഭദ്രൻ പിന്നീട് നമ്മുക്ക് സമ്മാനിച്ചത് ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, പൂമുഖപ്പടിയിൽ നിന്നെയും കാത്തു, ഇടനാഴിയിൽ ഒരു കാലൊച്ച, അയ്യർ ദി ഗ്രേറ്റ്, അങ്കിൾ ബൺ, സ്ഫടികം, യുവ തുർക്കി, ഒളിമ്പ്യൻ അന്തോണി ആദം, വെള്ളിത്തിര, ഉടയോൻ എന്നിവയാണ്. ഇനി സൗബിൻ ഷാഹിർ നായകനായ ജൂതൻ എന്ന ചിത്രമാണ് അദ്ദേഹമൊരുക്കാൻ പോകുന്നത്. അതിനു ശേഷം മോഹൻലാൽ ലോറി ഡ്രൈവർ ആയെത്തുന്ന ഒരു ബിഗ് ബജറ്റ് ചിത്രവും ഭദ്രൻ പ്ലാൻ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം സിനിമ പാരഡിസോ ക്ലബ് നടത്തിയ അവാർഡ് ദാന ചടങ്ങിൽ സംസാരിച്ച ഭദ്രൻ പറഞ്ഞത് മലയാള സിനിമയിലെ ഇതിഹാസങ്ങളിലൊന്നായ പി പദ്മരാജൻ തൂവാന തുമ്പികൾ എന്ന ചിത്രത്തിന്റെ കഥയുമായി തന്നെയാണ് ആദ്യം സമീപിച്ചത് എന്നാണ്. താൻ ആ ചിത്രം ഒരുക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത് എന്നും പക്ഷെ അന്ന് തനിക്ക് ആ ചിത്രം മനസ്സിലായില്ല എന്നും ഭദ്രൻ പറയുന്നു. വർഷങ്ങൾക്കു ശേഷം പദ്മരാജൻ തന്നെ ആ ചിത്രം സംവിധാനം ചെയ്യുകയും മോഹൻലാൽ നായകനായ ആ ചിത്രം ഇന്നും മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായി തുടരുകയും ചെയ്യുന്നു.

Advertisement

തന്റെ മനസ്സിൽ ഇന്നും താൻ സൂക്ഷിക്കുന്ന ദുഃഖമാണ് ആ ചിത്രം അന്ന് ചെയ്യാനാവാതെ പോയത് എന്നാണ് ഭദ്രൻ പറയുന്നത്. തനിക്കു എന്തുകൊണ്ട് അന്ന് ആ സിനിമ മനസ്സിലായില്ല എന്നും എന്ത് കൊണ്ട് അന്നത് ചെയ്യാൻ സാധിച്ചില്ല എന്നതും തനിക്കിന്നുമറിയില്ല എന്നാണ് ഭദ്രൻ വെളിപ്പെടുത്തുന്നത്. മാത്രമല്ല എം ടി വാസുദേവൻ നായരോട് താൻ തിരക്കഥ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയും ഭദ്രൻ തുറന്നു പറയുന്നു. ഭദ്രൻ നന്നായി എഴുതുന്നുണ്ട് എന്നും ഭദ്രൻ തന്നെ തുടർന്നു എഴുതിയാൽ മതി എന്നുമാണ് എം ടി പറഞ്ഞത്. കൂടുതൽ എഴുതും തോറും നമ്മളിലെ എഴുത്തുകാരൻ വളരും എന്നത് തനിക്കു പറഞ്ഞത് തന്നത് എം ടി ആണെന്നും ഭദ്രൻ പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close