കമ്മാരസംഭവത്തിന് അഭിനന്ദനങ്ങളുമായി മലയാളികളുടെ പ്രിയ സംവിധായകനും എഴുത്തുകാരനുമായ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. അതേസമയം ഈ ചിത്രം ചെയ്യേണ്ടിയിരുന്നത് തമിഴിലോ ഹിന്ദിയിലോ ആയിരുന്നുവെന്നും അനന്തപത്മനാഭൻ പറയുകയുണ്ടായി. ചിത്രത്തിന്റെ രചയിതാവുമായ വ്യക്തിബന്ധം ഉണ്ടെങ്കിലും അതൊന്നും നോക്കാതെ തുറന്നടിക്കുന്ന ഒരാളാണ് താനെന്നും, പക്ഷേ ചിത്രം തന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നുവെന്നും അനന്തപദ്മനാഭൻ പറയുകയുണ്ടായി. മലയാളത്തിൽ പരീക്ഷിക്കാൻ പേടിക്കുന്ന ചിത്രമാണ് കമ്മാരസംഭവം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുരളി ഗോപിയുടെ ഒരു ചിത്രം കണ്ട് ആദ്യമായാണ് താൻ ഫേസ്ബുക്കിൽ ഒരു അഭിപ്രായമെഴുതുന്നത് എന്നു പറഞ്ഞ അദ്ദേഹം ചിത്രം ഇന്നേവരെ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ ബിംബങ്ങളുടെയും രാഷ്ട്രീയ കൂർമ്മബുദ്ധികളുടെയും നേരെയുള്ള ആക്ഷേപ ചിരിയാണെന്ന് ചിത്രമെന്ന് പറയുകയുണ്ടായി.
ഇത്തരമൊരു ചിത്രം വളരെ മനോഹരമായി സംവിധാനം ചെയ്ത സംവിധായകൻ രതീഷ് അമ്പാട്ടിനും, ഒരു ബിഗ്ബജറ്റ് പരീക്ഷണ ചിത്രമായി ഇതിനെ ഒരുക്കുവാൻ മുന്നിട്ടിറങ്ങിയ ഗോകുലം ഗോപാലനും വലിയ ഒരു കൈയ്യടി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മലയാളികൾ ഇത്തരമൊരു പരീക്ഷണത്തിന് അർഹിക്കുന്നുണ്ടോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. പുറത്തുവരുന്ന ചില വിമർശനങ്ങളെ ഉദ്ധരിച്ചാണ് അദ്ദേഹം അത് പറഞ്ഞത്. ചിത്രം ഹിന്ദിയിലോ തമിഴിലോ ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അനന്തപത്മനാഭൻ പറഞ്ഞു. നുണകളാൽ കെട്ടിപ്പൊക്കപ്പെട്ട നേതാക്കളുടെ കഥപറഞ്ഞ ചിത്രം മലയാളത്തിൽ ഇന്നേവരെ കാണാത്ത സ്പൂഫ് എന്ന വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഇന്നേവരെ കാണാത്ത ഒരു ദിലീപിനെയാണ് കമ്മാരസംഭവത്തിലൂടെ നമുക്ക് കാണാനാവുക. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകൾ എത്തിയ ദിലീപ് വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. വിഷു റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററിൽ മുന്നേറുന്നു.