ശ്രീനാഥ് ഭാസി നായകനാക്കി ബിജിത്ത് ബാല സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’. ഇടതുപക്ഷ നേതാവായി ശ്രീനാഥ് ബാസി എത്തുന്ന ചിത്രത്തിന്റെ റിലീഡ് ഡേറ്റ് പ്രഖ്യാപിച്ചു. നർമ്മത്തിനും, പ്രണയത്തിനും, രാഷ്ട്രീയത്തിനുമെല്ലാം പ്രധാന്യം നൽകി ഒരുക്കിയ ചിത്രത്തിന് ‘ക്ലീൻ യു’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘വെള്ളം’, ‘അപ്പൻ’ എന്നിവയുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രദീപ് കുമാർ കാവുംന്തറയുടെതാണ് തിരക്കഥ. ചിത്രം നവംബർ 24 ന് തിയറ്ററുകളിലെത്തും.
ശ്രീനാഥ് ബാസിക്ക് പുറമെ ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ, ട്രെയിലർ, ലിറിക്കൽ വീഡിയോസ് എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ, ക്യാരക്ടർ പോസ്റ്ററുകൾ എന്നിവയും ശ്രദ്ധ നേടിയിരുന്നു. വിഷ്‍ണു പ്രസാദ് ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ഷാൻ റഹ്‍മാനാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കണ്ട പ്രേക്ഷകർ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ശ്രീനാഥ് ബാസിയുടെ കരിയറിലെ മികച്ച ചിത്രമായിരിക്കും എന്നാണ് പറയുന്നത്.