ആക്ഷേപ ഹാസ്യത്തിലൂടെ ചിരിപ്പൂരമൊരുക്കാൻ പടച്ചോനെ ഇങ്ങള് കാത്തോളീ ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ

Advertisement

ആക്ഷേപ ഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രങ്ങൾ മലയാളി പ്രേക്ഷകർ എന്നും സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ വിമർശിക്കുന്ന, അതിനെ രസകരമായി അവതരിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഇവിടെ ക്ലാസ്സിക്കുകളായി മാറിയിട്ടുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ. ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത ഈ ചിത്രം ആഗോള റിലീസായി ആണ് എത്തുന്നത്. കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ഈ സിനിമയുടെ ടീസർ, ട്രൈലെർ, അതുപോലെ രസകരമായ ഗാനങ്ങൾ എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയെടുത്തത്. ആക്ഷേപ ഹാസ്യവും പ്രണയവുമെല്ലാം കോർത്തിണക്കിയൊരുക്കിയ രസകരമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ഇതിന്റെ ഓരോ ടീസറുകളും നമ്മുക്ക് നൽകുന്ന സൂചന.

സഖാവ് ദിനേശൻ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഗ്രേസ്‌ ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും വേഷമിട്ട ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആൻ ശീതളാണ്. വിഷ്ണു പ്രസാദ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസും ഇതിനു സംഗീത സംവിധാനം നിർവഹിച്ചത് ഷാൻ റഹ്മാനുമാണ്. പ്രദീപ് കുമാർ കാവുംതറയാണ് പടച്ചോനെ ഇങ്ങള് കാത്തോളീ രചിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close