മെഗാ ഹിറ്റായി പാപ്പൻ; രണ്ടാം വാരത്തിൽ ആഗോളതലത്തിൽ 600 സ്‌ക്രീനുകളിലേക്ക് സുരേഷ് ഗോപി ചിത്രം

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയൊരുക്കിയ പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റിൽ നിന്നും മെഗാ ഹിറ്റിലേക്കാണ് കുതിക്കുന്നത്‌. ആർ ജെ ഷാൻ രചിച്ച ഈ മാസ്സ് ക്രൈം ത്രില്ലർ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തിൽ കോരിച്ചൊരിയുന്ന മഴ പെയ്യുമ്പോഴും പാപ്പന് തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്നത് തന്നെ ഈ ചിത്രം നേടുന്ന വലിയ വിജയമാണ് സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ ഗൾഫിലും, അമേരിക്കയിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലുമടക്കമുള്ള മലയാള സിനിമാ വിപണികളിൽ കൂടി റിലീസ് ചെയ്യുന്ന പാപ്പൻ ഇപ്പോൾ ലോകമെമ്പാടും അറുനൂറിലധികം സ്‌ക്രീനുകളിലാണ് കളിക്കുന്നത്. ഗൾഫിൽ നൂറ്റിയെട്ട് ലൊക്കേഷനുകളിൽ റിലീസ് ചെയ്ത ഈ ചിത്രം യു എസ് എ യിലും വമ്പൻ റിലീസാണു നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഗൾഫ്, യു എസ് എ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.

കേരളത്തിൽ നേടിയ വലിയ വിജയം ഈ ചിത്രത്തിന്റെ വിദേശ റിലീസിന് നൽകിയ ഊർജം ചെറുതൊന്നുമല്ല. കേരളത്തിൽ റിലീസ് ചെയ്ത 250 ൽ അധികം തീയേറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോകളുമായി തകർത്തോടുമ്പോൾ, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ 132 തീയറ്ററുകളിലാണ് പാപ്പൻ റിലീസ് ചെയ്യുന്നത്. വമ്പൻ തുകയ്ക്കാണ് ഈ ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ റിലീസ് അവകാശം വിറ്റു പോയത്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ഇപ്പോൾ പാപ്പൻ കുതിച്ചു കൊണ്ടിരിക്കുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി അഭിനയിച്ച സുരേഷ് ഗോപിക്കൊപ്പം തന്നെ, പോലീസ് വേഷത്തിലെത്തിയ നീത പിള്ളൈ, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, ഷമ്മി തിലകൻ എന്നിവരും ഇതിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close